Meditation. - November 2024

ദൈവവചനത്താല്‍ നാം നയിക്കപ്പെടേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 09-11-2023 - Thursday

"വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു" (2 തിമോത്തേയോസ് 3:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 9

ദൈവവചനത്തോടുള്ള ഒരാളുടെ സമീപനം എല്ലായ്പ്പോഴും ആരാധനാപൂര്‍വ്വവും വിശ്വാസപൂര്‍വ്വവും സ്നേഹപൂര്‍വ്വവും ആയിരിക്കണം. സഭയുടെ പ്രഖ്യാപനങ്ങള്‍ മനുഷ്യവചനങ്ങളിലേക്കോ മതവചനങ്ങളിലേക്കോ ചരുങ്ങിപ്പോകുന്ന അപകടം ഒഴിവാക്കാനായി, സര്‍വ്വനാഥന്റെ അതേ വചനത്താല്‍ തന്നെ നയിക്കപ്പെടാനാണ് സഭ ആഗ്രഹിക്കുന്നത്. ഓരോ ക്രിസ്ത്യാനിയും എവിടെയായിരുന്നാലും അവന്റെ ആഗ്രഹങ്ങള്‍ക്കായി വിശുദ്ധ ഗ്രന്ഥത്തെയാണ് ആശ്രയിക്കേണ്ടത്; അവന്റെ വിവിധ ബലഹീനതകള്‍ക്ക് ഏറ്റവും ഫലവത്തായ മറുമരുന്ന് അന്വേഷിക്കേണ്ടത് വചനത്തിലാണ്. ഈ വചനങ്ങളാല്‍ പ്രകാശിതമാകാതെ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാന്‍ നാം ധൈര്യപ്പെടരുത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.1.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »