Meditation. - November 2025

ക്രിസ്തീയ വിശ്വാസത്തിലെ രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങള്‍

സ്വന്തം ലേഖകന്‍ 28-11-2023 - Tuesday

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു" (ലൂക്കാ 1:68).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 28

ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങളിലാണ് ക്രിസ്തീയ വിശ്വാസം നിലനില്‍ക്കുന്നത്. ആദ്യത്തെ യാഥാര്‍ത്ഥ്യത്തെ 'ദൈവം' എന്നും രണ്ടാമത്തേതിനെ 'മനുഷ്യന്‍' എന്നു വിളിക്കപ്പെടുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള വിശേഷപ്പെട്ട പരസ്പരബന്ധത്തില്‍ നിന്നാണ് ക്രിസ്തുമതം ഉളവായത്. ഈ ബന്ധം ദൈവകേന്ദ്രീകൃതമാണോ മനുഷ്യകേന്ദ്രീകൃതമാണോ എന്നതിനെപ്പറ്റിയുള്ള നീണ്ട ചര്‍ച്ചകള്‍ ഈ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ പരസ്പരബന്ധം വ്യക്തമാകുന്നത് മനുഷ്യാവതാര രഹസ്യത്തില്‍ തന്നെയാണ്. ഇക്കാരണത്താലാണ് ക്രിസ്തുമതം 'ഒരു ആഗമനത്തിന്റെ മതം' മാത്രമല്ല, 'ആഗമനം' തന്നെ ആകുന്നത്. ദൈവത്തിന്റെ മനുഷ്യനിലേക്കുള്ള വരവിന്റെ രഹസ്യമാണ് ക്രിസ്തുമതം വെളിവാക്കുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.11.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »