India - 2025

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ കനക ജൂബിലിവർഷ പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകന്‍ 08-01-2017 - Sunday

ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ കനക ജൂബിലിവർഷ പ്രഖ്യാപനവും പുതുതായി നിർമിച്ച മദ്ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ്ഠാകർമവും ഇന്നു നടക്കും. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച ബലിപീഠം പൂർണമായും തേക്കിൽ കടഞ്ഞെടുത്തിട്ടുള്ളതാണ്. ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നാണു ബലിപീഠത്തിൽ കൊത്തിയിട്ടുള്ളത്. ഇന്നു കാണുന്ന കരിങ്കല്ലിൽ തീർത്ത ദേവാലയം 1967ലാണ് ആശീർവദിക്കപ്പെട്ടത്.

കഴിഞ്ഞ വർഷത്തെ തിരുനാളിനെത്തുടർന്നു ആരംഭിച്ച പുനർനിർമാണം ബസിലിക്കയുടെ അകവും പുറവും പുതുമകൾ നിറച്ചു. അൾത്താരയും പള്ളിയുടെ ഉൾവശത്തെ ഭിത്തിയും പൂർണമായും തേക്കിൻ ചാനലിൽ പൊതിഞ്ഞു. അൾത്താരയിൽ ഏറ്റവും ഉയരത്തിൽ ക്രൂശിതനായ യേശുവിന്റെ രൂപവും കുരിശിനു താഴെ മകന്റെ വേദനയെ ഹൃദയത്തിൽ ചേർത്തു കേഴുന്ന മാതാവിന്റെ രൂപവും അതിനുതാഴെയായി കാരുണ്യം ചൊരിയുന്ന യേശുവിന്റെ രൂപവും സ്വർഗീയസംഗീതം പൊഴിക്കുന്ന മാലാഖമാരുടെ രൂപങ്ങളും സ്‌ഥാപിച്ചിട്ടുണ്ട്.

അൾത്താര പൂർണമായും വെണ്ണക്കല്ലു പാകി മനോഹരമാക്കി. കെട്ടിലും മട്ടിലും ഏതൊരു ലോകോത്തര തീർഥാടനകേന്ദ്രത്തോടും ചേർന്നു നിൽക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് അർത്തുങ്കൽ ബസിലിക്ക ഈ വർഷം തീർഥാടകരെ വരവേല്ക്കുന്നത്. ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യ കാർമികത്വംവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »