News - 2025

ഐഎസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെ കൊന്ന് തള്ളിയത് ഗുഹാസമാനമായ വന്‍കുഴികളില്‍

സ്വന്തം ലേഖകന്‍ 06-03-2017 - Monday

ബാഗ്ദാദ്: ഐ‌എസ് ഭീകരര്‍ ക്രൈസ്തവ വിശ്വാസികളെയും ജൂതരെയും കൂട്ടക്കൊലയ്ക്കു ശേഷം മറവ് ചെയ്തിരിന്നത് വലിയ ഗുഹകളിലായിരിന്നുവെന്ന് കണ്ടെത്തി. ഐഎസില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.

നൂറടിയോളം വലിപ്പമുള്ള കുഴികളാണ് മൊസൂള്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് കണ്ടെത്തിയത്. ബന്ദികളെ ജീവനോടെ കുഴിച്ചുമൂടുകയും കൂട്ടത്തോടെ ശവശരീരങ്ങള്‍ മറവ് ചെയ്തതായും സൂചന. ഈ വന്‍ കുഴികള്‍ക്ക് സമീപം ബന്ധികളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു പതിവെന്ന് പ്രദേശവാസികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2014 ൽ ആണ് മൊസൂളിൽ ഇസ്‍ലാമിക രാഷ്ട്രം നിലവിൽ വന്നതായി ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖി സേന പോരാട്ടം തുടങ്ങുകയായിരുന്നു. സംഘര്‍ഷം മൂലം മൊസൂളില്‍ നിന്നും പതിനായിരങ്ങളാണ് പലായനം ചെയ്തത്. ഇവിടെ ഐഎസ് തകര്‍ന്നടിഞ്ഞുവെങ്കിലും ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്നാണ് സൂചനകള്‍.


Related Articles »