News - 2025

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഇന്‍ഡോറില്‍ നടത്തുമെന്ന് സൂചന

സ്വന്തം ലേഖകന്‍ 25-03-2017 - Saturday

എറണാകുളം: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ഇ​​​ൻ​​​ഡോ​​​റി​​​ൽ നടത്തുമെന്ന് സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ത്രാ​​ന്മാ​​​രും വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വ​​​രും​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ആ​​​ൻ ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു. ഇന്‍ഡോര്‍ ആസ്ഥാനമാക്കിയാണ് സിസ്റ്റര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരിന്നത്.

അതേ സമയം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപനം വന്ന ഉടനെ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ഘാ​​​ത​​​ക​​​ൻ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ഇ​​​ന്ന​​​ലെ സി​​​സ്റ്റ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യും എ​​​ഫ്സി​​​സി സ​​​മൂ​​​ഹാം​​​ഗ​​​വു​​​മാ​​​യ സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്കു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​ ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​വും ആ​​​ഹ്ലാ​​​ദ​​​വും സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് പ​​​ങ്കി​​​ട്ടു.

ത​​​ന്‍റെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു ദൈ​​​വം സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യ​​​തെ​​​ന്നു സ​​​മ​​​ന്ദ​​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു. ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നി​​​ടെ മാനസാന്തരപ്പെട്ട സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ശേ​​​ഷം എ​​​ല്ലാ​​വ​​​ർ​​​ഷ​​​വും ര​​​ക്ഷാ​​​ബ​​​ന്ധ​​​ൻ ദി​​​ന​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു കൈ​​​യി​​​ൽ രാ​​​ഖി കെ​​​ട്ടു​​​ക പ​​​തി​​​വാ​​​ണ്. ഇ​​​ൻ​​​ഡോ​​​റി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണു സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്.


Related Articles »