News - 2024

റോമിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍ 27-03-2017 - Monday

റോം: ​റോ​മി​ലെ ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​ൻ ആ​ൻ​ഡ് ഇ​ന്‍റ​ർ​റി​ലീ​ജി​യ​സ് സ്റ്റ​ഡീ​സി​ന്‍റെ റൂ​ബി ജൂ​ബി​ലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ജൂബിലി ആഘോഷത്തിന്റെ ഉ​ദ്ഘാ​ട​നം ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​നി​ൽ വാ​ധ്‌വ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കു​ള്ള സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ലിയണാ​ർ​ദോ സാ​ന്ദ്രി​യു​ടെ സ​ന്ദേ​ശം മോ​ൺ. മ​ക്‌​ലീ​ൻ ക​മിം​ഗ്‌​സും മ​താ​ന്ത​ര സം​വാ​ദ​ത്തി​ന് വേ​ണ്ടി​യു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ൽ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജീ​ൻ തൗ​റാ​ൻ അ​യ​ച്ച സ​ന്ദേ​ശം മോ​ൺ. സാ​ന്‍റി​യാ​ഗോ മൈ​ക്കി​ളും, സി​എം​ഐ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി​യു​ടെ സ​ന്ദേ​ശം റ​വ. ഡോ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ലും വാ​യി​ച്ചു.

ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ഐ​സ​ക് ആ​രി​ക്കാ​പ്പ​ള്ളി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ബ്ര​യ​ൻ ലോ​ബോ, ഇ​ന്ത്യ​ൻ വൈ​ദി​ക - സ​ന്യാ​സ - വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ജ​പ്പാ പൊ​ലി​സേ​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ‘’കാ​രു​ണ്യ​വും അ​നു​കമ്പ​യും വി​വി​ധ മ​ത​ങ്ങ​ളി​ൽ’’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ന്ത​ർ​ദേ​ശീ​യ മ​താ​ന്ത​ര സെ​മി​നാ​ർ ന​ട​ത്ത​പ്പെ​ട്ടു.

ബം​ഗ​ളൂ​രു ധ​ർ​മ​രാം വി​ദ്യാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​പോ​ള​ച്ച​ൻ കോ​ച്ചാ​പ്പി​ള്ളി സി​എം​ഐ, തി​യോ​ള​ജി ഡീ​ൻ റ​വ. ഡോ. ​ജോ​യി ഫി​ലി​പ്പ് കാ​ക്ക​നാ​ട്ട് സി​എം​ഐ, റ​വ. ഡോ. ​ജോ​ർ​ജ് ക​ണി​യാ​ര​ക​ത്ത് സി​എം​ഐ, റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ തോ​ട്ട​ക്ക​ര സി​എം​ഐ, ഡോ. ​ഇ​ല്ലി​യാ​സ് അ​നി​മോ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ൺ​പോ​ൾ, കൊ​ച്ചി ചാ​വ​റ സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​റോ​ബി ക​ണ്ണ​ൻ​ചി​റ, ഇ​റ്റ​ലി​യ​ൻ ഹി​ന്ദു യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സാ​ന​ന്ദ​ഗി​രി തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.


Related Articles »