News - 2025
യേശുവിന്റെ ഉത്ഥാനത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
വത്തിക്കാന്‍ സിറ്റി: കുരിശില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ ഉത്ഥാന രഹസ്യത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചതോറുമുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. “ഉത്ഥിതനായ ക്രിസ്തു നമ്മുടെ പ്രത്യാശ” എന്ന വിഷയത്തിലൂന്നിയാണ് മാര്‍പാപ്പ സന്ദേശം നല്‍കിയത്. വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കു എഴുതിയ ലേഖനമായിരിന്നു മാര്‍പാപ്പയുടെ ചിന്താവിഷയം.
ഉത്ഥാനത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നത്. ക്രിസ്തു കുരിശില്‍ മരിച്ചു എന്ന അംഗീകരിക്കുന്നത് വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തി അല്ല അത് ചരിത്രപരമായ ഒരു വസ്തുതയാണ്. അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതാകട്ടെ വിശ്വാസത്തിന്‍റെ പ്രവൃത്തിയാണ്. ഉയിര്‍പ്പിന്‍റെ ഉഷസ്സിലാണ് നമ്മുടെ വിശ്വാസം ജന്മംകൊള്ളുന്നത്. പൗലോസ് ഒരു അള്‍ത്താര ശുശ്രൂഷകനല്ല മറിച്ച് സഭയെ പീഢിപ്പിക്കുന്നവനായിരുന്നു. സ്വന്തം ബോധ്യങ്ങളില്‍ അഭിമാനിച്ചിരുന്നവന്‍ ആയിരുന്നു.
എല്ലാം തികഞ്ഞ ഒരു വ്യക്തിയെന്നു കരുതിയ പൗലോസിന്‍റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായതു സംഭവിക്കുന്നു. പൗലോസ് ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടുന്നു. അവന്റെ ജീവിതത്തിന്‍റെ അര്‍ത്ഥം തന്നെ കീഴ്മേല്‍ മാറുന്നു. മര്‍ദ്ദകന്‍ അപ്പസ്തോലനായി മാറുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? എന്തുകൊണ്ടെന്നാല്‍ അവന്‍ ജീവിക്കുന്ന യേശുവിനെ കണ്ടു. ഇതാണ് ഇതര അപ്പസ്തോലന്മാരുടെയും സഭയുടെയും നമ്മുടെയും വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാര്‍പാപ്പ പറഞ്ഞു.
![](/images/close.png)