News - 2025
മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി
സ്വന്തം ലേഖകന്‍ 21-04-2017 - Friday
മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാളിനു കൊടിയേറി. സെന്റ് തോമസ് പള്ളിയിൽ വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്തും കുരിശുമുടിയിൽ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. ലദീഞ്ഞ് എന്നിവ നടന്നു.
നാളെ സെന്റ് തോമസ് പള്ളിയിൽ രാവിലെ 5.30ന് ആരാധന, ആറിനും എട്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, പ്രസംഗം. വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം. 23നു പുതുഞായർ ദിനത്തിൽ സെന്റ് തോമസ് പള്ളിയിൽ രാവിലെ 5.30, ഏഴിനും വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മാർട്ടിൻ കണ്ടംപറമ്പിൽ കാർമികനാകും. ഫാ. ജിമ്മി പൂച്ചക്കാട്ട് വചനസന്ദേശം നൽകും.
വൈകുന്നേരം അഞ്ചിന് പൊൻപണം എത്തിച്ചേരൽ, ആറിന് ആഘോഷമായ വിശുദ്ധകുർബാന, പ്രസംഗം. കുരിശുമുടിയിൽ രാത്രി 12.05 ന് പുതുഞായർ കുർബാന, 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. വർഗീസ് പാലാട്ടി നേതൃത്വം നല്‍കും.
![](/images/close.png)