News - 2024

ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ അറ്റീലിയോ നിക്കോറ അന്തരിച്ചു

സ്വന്തം ലേഖകന്‍ 26-04-2017 - Wednesday

വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ അ​റ്റീ​ലി​യോ നി​ക്കോ​റ അ​ന്ത​രി​ച്ചു. 80 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു റോമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.

കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കു വേണ്ടിയും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നിസ്തുലമാണെന്ന് മാര്‍പാപ്പ പറഞ്ഞു.

1937 മാര്‍ച്ച് 16-നു ഇറ്റലിയിലെ വരേസിലാണ് അ​റ്റീ​ലി​യോ നി​ക്കോ​റ ജനിച്ചത്. 1964-ല്‍ മിലാന്‍ അതിരൂപതയില്‍ നിന്നും തിരുപട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നി​യ​മ​ബി​രു​ദ​മെ​ടു​ത്ത ശേ​ഷം ഇ​ദ്ദേ​ഹം കാ​ന​ൻ നി​യ​മ​ത്തി​ൽ ഉന്നത പ​ഠ​നം ന​ട​ത്തി. തുടര്‍ന്നു സെമിനാരി റെക്ടര്‍ ആയി സേവനം ചെയ്തു.

1977-ൽ ​മിലാന്‍ അതിരൂപതയുടെ സഹായ മെത്രാനായി. 2003-ൽ ​ആണ് അദ്ദേഹം ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെട്ടത്. പിന്നീസ് വ​ത്തി​ക്കാ​ൻ സ്വ​ത്തു​വ​ക​ക​ൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതല ദീ​ർ​ഘ​കാ​ലം അദ്ദേഹം വ​ഹി​ച്ചു.

1929-ൽ ഇ​റ്റ​ലി​യും വ​ത്തി​ക്കാ​നു​മാ​യി ​ഉ​ണ്ടാ​ക്കി​യ കോ​ൺ​കോ​ർ​ദാ​ത് ക​രാ​ർ 1984-ൽ ​പു​തു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ​പ​ങ്ക് ക​ർ​ദി​നാ​ൾ അറ്റീലിയോ നി​ക്കോ​റ വ​ഹിച്ചിരിന്നു. ബ​ന​ഡി​ക്‌‌​ട് മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്ത് വ​ത്തി​ക്കാ​ൻ ധ​ന​കാ​ര്യ​നി​യ​ന്ത്ര​ണ​ത്തി​ന് രൂ​പ​പ്പെ​ടു​ത്തി​യ നാ​ലം​ഗ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സമിതിയി​​ൽ അം​ഗ​മാ​യി​രു​ന്നു.

ക​ർ​ദി​നാ​ൾ അറ്റീലിയോയുടെ മരണത്തോടെ ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലെ അം​ഗ​സം​ഖ്യ 222 ആയി. ഇതി​ൽ 117 പേ​ർ മാ​ർ​പാ​പ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രാ​ണ്.


Related Articles »