India - 2025
ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു
പ്രവാചകശബ്ദം 17-01-2024 - Wednesday
ആലപ്പുഴ: ചരിത്രപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കൽ വീട്ടിലെ നിര്യാതനായ ഈപ്പൻ അറക്കൽ (മുൻ എംഎൽഎ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പൻ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ). കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരിന്നു.
സാമൂഹ്യ സഭാ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് 2007ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. കെആർഎൽസിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കൊച്ചി രൂപത പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ കമ്യൂണിക്കേറ്റർ, സദ് വാർത്ത പത്രങ്ങളുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരിന്നു.