ഹൈദരാബാദ്: 2010ൽ ഹൈദരാബാദിലെ കുക്കട്പള്ളിയിൽ സ്ഥാപിച്ചു പിന്നീട് പുനർനിർമിച്ച വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കുദാശ കർമം ഇന്ന് നടക്കും.
ശുശ്രുഷകൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടംമുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ സഭയുടെ അപ്പോസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യസന്ദേശം നൽകും. ഹൈദരാബാദിലെ ആദ്യത്തെ സീറോ മലബാർ ദേവാലയമാണിത്.
ഇടവക കൂട്ടായ്മ രൂപീകരിച്ച് ആദ്യ ദേവാലയം നിർമ്മിച്ചത് ഫാ. സിബി കൈതാരൻ ആണ്. ഫാ.ഏബ്രഹാം തർമശേരിയാണ് ഇപ്പോഴത്തെ വികാരി. ഫാ. ജോഷി മുപ്പതിൽച്ചിറയിൽ സഹവികാരിയാണ്.