News - 2025
ഫ്രാന്‍സിസ് പാപ്പ 10 ഡീക്കന്മാര്‍ക്ക് വൈദിക പട്ടം നല്‍കും
സ്വന്തം ലേഖകന്‍ 04-05-2017 - Thursday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ 10 ഡീക്കന്മാര്‍ക്ക് വൈദിക പട്ടം നല്‍കുമെന്നു വത്തിക്കാന്‍. മെയ് 7 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.15-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചായിരിക്കും തിരുപട്ട ശുശ്രൂഷകള്‍ നടക്കുക.
വൈദിക പട്ടം സ്വീകരിക്കുന്നവരില്‍ 4 പേര്‍ റോമാരൂപതയുടെ പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയിലും, രണ്ടു പേര്‍ റോമിലെ സെമിനാരിയിലും പഠനം പൂര്‍ത്തിയാക്കിയവരാണ്.
ശേഷിക്കുന്ന നാലുപേര്‍ അസര്‍ബൈജാന്‍, ഇറ്റലി, പെറു എന്നിവിടങ്ങളിലെ വിവിധ സെമിനാരികളില്‍ പഠിച്ച ഡീക്കന്മാരാണ്. ദൈവവിളിക്കായുള്ള അന്‍പത്തി നാലാമത് ആഗോള പ്രാര്‍ത്ഥനാദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ 10 പേരെ വൈദിക ശുശ്രൂഷയിലേയ്ക്ക് ഉയര്‍ത്തുന്നത്.