India - 2024

മഴയെ അവഗണിച്ച് എടത്വ തിരുനാളില്‍ പതിനായിരങ്ങള്‍ ഒന്നുചേര്‍ന്നു

സ്വന്തം ലേഖകന്‍ 08-05-2017 - Monday

എ​​ട​​ത്വ: പ്രാര്‍ത്ഥനാപൂര്‍വ്വം പതിനായിര കണക്കിനു വിശ്വാസികള്‍ ഒന്നുചേര്‍ന്നപ്പോള്‍ പ്ര​​സി​​ദ്ധ തീ​​ർത്ഥാട​​ന കേ​​ന്ദ്ര​​മാ​​യ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന​​പ​​ള്ളി​യിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ഇടയ്ക്ക് പെയ്ത മ​​ഴ​​യെ​​യും അ​​വ​​ഗ​​ണി​​ച്ചാ​ണ് വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നും ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​ൾ പ​​ങ്കെ​​ടു​​ത്ത​​ത്.

ധ​​ർ​​മ​​പു​​രി രൂ​​പ​​താ മെ​​ത്രാ​​ൻ ഡോ. ​​ലോ​​റ​​ൻ​​സ് പ​​യ​​സി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മൂ​​ന്നി​​നു ന​​ട​​ന്ന ആ​​ഘോ​​ഷ​​മാ​​യ ത​​മി​​ഴ് ദിവ്യബലിയെ തു​​ട​​ർ​​ന്നാ​​ണ് തി​​രു​​സ്വ​​രൂ​​പം പ്ര​​ദ​​ക്ഷ​​ണ​​ത്തി​​നാ​​യി എ​​ടു​​ത്ത​​ത്. ഫാ. ​​ജി​​ബി​​ൻ കേ​​ഴ​​പ്ലാ​​ക്ക​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഏ​​റ്റ​​വും അ​​വ​​സാ​​ന​​മാ​​യാ​​ണു വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ അ​​ദ്ഭു​​ത​​രൂ​​പം പു​​റ​​ത്തേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​ച്ച​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ന്യാ​​കു​​മാ​​രി ചിന്നമുട്ടം തു​​റ​​യി​​ലെ വി​​ശ്വാ​​സി​​ക​​ളാ​​ണു പ്ര​​ദ​​ക്ഷി​​ണ​​ത്തി​നു രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ച്ച​​ത്. പ​​ര​​മ്പരാ​​ഗ​​ത​​മാ​​യി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം ഈ ​​തു​​റ​​ക്കാ​​ർ​​ക്കാ​​ണ്. മേ​​യ് 14 നാ​​ണ് എ​​ട്ടാ​​മി​​ടം. വൈ​​കു​​ന്നേ​​രം നാ​​ലി​നു ചെ​​റി​​യ​​രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു​​കൊ​​ണ്ടു കു​​രി​​ശ​​ടി​​യി​​ലേ​ക്കു ന​​ട​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നെ​ത്തു​​ട​​ർ​​ന്നു കൊ​​ടി​​യി​​റ​​ങ്ങും.

ഇന്നലത്തെ തിരുകര്‍മ്മങ്ങള്‍ക്ക് വി​​കാ​​രി ഫാ. ​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​വ​​ർ​​ഗീ​​സ് പു​​ത്ത​​ൻ​​പു​​ര, ഫാ. ​​ആ​​ന്‍റ​​ണി തേ​​വാ​​രി​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് ഇ​​ട​​ച്ചേ​​ത്ര, ഫാ. ​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ, ഫാ. ​​തോ​​മ​​സ് കാ​​ട്ടൂ​​ർ, ഫാ. ​​ജോ​​ർ​​ജ് ച​​ക്കു​​ങ്ക​​ൽ, ഫാ. ​​വി​​ൽ​​സ​​ണ്‍ പു​​ന്ന​​ക്കാ​​ല​​യി​​ൽ, ഫാ. ​​റോ​​ജി​​ൻ തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.


Related Articles »