News - 2025
വലിയ കുടുംബങ്ങള്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് തൃശ്ശൂര്‍ അതിരൂപത
സ്വന്തം ലേഖകന്‍ 18-05-2017 - Thursday
തൃശൂര്‍: അതിരൂപതാ ജോണ്‍പോള്‍ പ്രോലൈഫ് മൂവ്‌മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടെ വലിയ കുടുംബങ്ങള്‍ക്ക് അഞ്ചു പദ്ധതികള്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടു മുതല്‍ വിവാഹിതരായ തൃശ്ശൂര്‍ അതിരൂപതയിലെ കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം. നാലാമത്തെ കുഞ്ഞു മുതല്‍ പ്രസവ, വിദ്യാഭ്യാസ, കുടുംബസഹായം നല്‍കുന്നതാണ് പദ്ധതികള്‍.
പദ്ധതികളുടെ വിവരങ്ങള്‍
A. ചികിത്സാ സഹായ പദ്ധതി
തൃശ്ശൂര്‍ അതിരൂപതയിലെ താഴെ പറയുന്ന കത്തോലിക്കാ ആശുപത്രികളില്‍ തൃശ്ശൂര്‍ അതിരൂപത അംഗങ്ങളായിട്ടുള്ള ദമ്പതികള്‍ക്ക് പിറക്കുന്ന നാലാമത്തെ കുഞ്ഞ് മുതല്‍ മുഴുവന്‍ പ്രസവ ചെലവും (ഓപ്പറേഷന്‍, മരുന്ന് മുതലായവ) സൗജന്യമായി നല്‍കുന്നു.
1 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
2 അമല മെഡിക്കല്‍ കോളേജ്, അമലനഗര്‍
3 എം.ഐ. ഹോസ്പിറ്റല്‍, ഏങ്ങണ്ടിയൂര്‍
4 സെന്റ് വിന്‍സെന്റ് ഡി പോള്‍ ഹോസ്പിറ്റല്‍, ഒല്ലൂര്‍
5 സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, ചൂണ്ടല്‍
6 സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, വേലൂപ്പാടം
7 ജീവോദയ മിഷന്‍ ഹോസ്പിറ്റല്‍, ചേലക്കര
8 സെന്റ് ആന്റണീസ് മിഷന്‍ ഹോസ്പിറ്റല്‍, പഴുവില്‍
B. വിദ്യാഭ്യാസ പദ്ധതി
തൃശ്ശൂര്‍ അതിരൂപതയിലെ താഴെ പറയുന്ന കത്തോലിക്കാ സ്‌കൂളുകളില്‍ (ഇംഗ്ലീഷ് മീഡിയം CBSE, ICSE ) തൃശ്ശൂര്‍ അതിരൂപതയിലെ അംഗങ്ങളായിട്ടുള്ള ദമ്പതികള്‍ക്ക് പിറക്കുന്ന നാലാമത്തെ കുട്ടി മുതല്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാഭ്യാസ ചെലവ് സൗജന്യമായി നല്‍കുന്നു.
1 ജെ.എം.ജെ. സ്‌കൂള്‍, അത്താണി
2 ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍, ഒല്ലൂര്‍
3 സെന്റ് പോള്‍സ് സ്‌കൂള്‍, കുരിയച്ചിറ
4 സെന്റ് ജോസഫ്‌സ് സ്‌കൂള്‍, കുരിയച്ചിറ
5 ദേവമാതാ സ്‌കൂള്‍, തൃശ്ശൂര്‍
6 സെന്റ് കാര്‍മ്മല്‍ സ്‌കൂള്‍, വലപ്പാട്
7 സെന്റ് അല്‍ഫോണ്‍സാ സ്‌കൂള്‍, പട്ടിക്കാട്
8 ജീവന്‍ജ്യോതി സ്‌കൂള്‍, ചിറക്കേകോട്
9 ഹോളി ക്രോസ്സ് സ്‌കൂള്‍, മുള്ളൂര്‍ക്കര
10 ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ പുനര്‍ജനി ഗാര്‍ഡന്‍സ്, തിരുവില്വാമല
11 സാന്‍ ജോസ് സെന്‍ട്രല്‍ സ്‌കൂള്‍, എളനാട്
12 സെന്റ് തോമസ് സ്‌കൂള്‍, പഴയന്നൂര്‍
13 ക്ലേലിയ ബര്‍ബിയേരി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍, വടക്കാഞ്ചേരി
14 മദര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് ഡിവൈന്‍ ലൗ സ്‌കൂള്‍, കുണ്ടന്നൂര്‍
15 ലിറ്റില്‍ ക്യൂന്‍ പബ്‌ളിക് സ്‌കൂള്‍, ഒളരിക്കര
16 ലൂര്‍ദ്ദ് മാതാ സ്‌കൂള്‍, ചേര്‍പ്പ്
17 സെന്റ് തെരേസാസ് അക്കാദമി, എറവ്
18 സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എറവ്
19 ജീസ്സസ് അക്കാദമി, തലോര്‍
20 ഗുഡ്‌ഷെപ്പേഡ് സെന്‍ട്രല്‍ സ്‌കൂള്‍, മുല്ലശ്ശേരി
21 അസ്സീസി ഹയര്‍ സെക്കന്ററി സ്‌കൂള്‍, തലക്കോട്ടുകര
22 നിര്‍മ്മല മാതാ സ്‌കൂള്‍, ഇയ്യാല്‍
23 സെന്റ് ആന്‍സ് സ്‌കൂള്‍, കുറ്റൂര്‍
24 നിര്‍മ്മല്‍ ജ്യോതി സ്‌കൂള്‍, മുണ്ടൂര്‍
25 ഡി പോള്‍ സ്‌കൂള്‍, ചൂണ്ടല്‍
26 പള്ളോട്ടിന്‍ സ്‌കൂള്‍, ഒല്ലൂക്കര
27 നിര്‍മ്മല സെന്‍ട്രല്‍ സ്‌കൂള്‍, എരുമപ്പെട്ടി
28 സെന്റ് എലിസബത്ത് സ്‌കൂള്‍, പൊങ്ങണംകാട്
29 സെന്റ് ഫ്രാന്‍സീസ് സെന്‍ട്രല്‍ സ്‌കൂള്‍, പാലയൂര്‍
30 ഫാ. പോള്‍ മെമ്മോറിയല്‍ സ്‌കൂള്‍, ഏങ്ങണ്ടിയൂര്‍
--സ്‌കൂളുകളിലെ ആനുകൂല്യം ലഭിക്കണമെങ്കില്‍ എല്ലാ കുട്ടികളെയും ഒരേ സ്‌കൂളില്‍ തന്നെ ചേര്‍ക്കേണ്ടതാണ്.
C. കുടുംബസഹായ പദ്ധതി
5-ല്‍ കൂടുതല്‍ മക്കളുള്ള തൃശ്ശൂര്‍ അതിരൂപത അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം 5 വര്‍ഷം വരെ നല്‍കുന്ന പദ്ധതി.
D. ഇന്‍ഷുറന്‍സ് പദ്ധതി
4 ഉം അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളെ കമ്മ്യൂണിറ്റി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 2017 ജൂണ്‍ മുതല്‍ 1 മുതല്‍ 2018 മെയ് 30 വരെ ജീബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് 30000 രൂപയുടെ ചികിത്സ ഫ്രീയായി ലഭിക്കുന്നു.
E. ഫ്രീ എന്‍ട്രന്‍സ് കോച്ചിങ്ങ്
വലിയ കുടുംബങ്ങളിലെ മൂന്നാമത്തെ കുട്ടി മുതല്‍ പി.സി. തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് കോച്ചിങ്ങി ഫ്രീയായി ലഭിക്കുന്നതായിരിക്കും. തൃശ്ശൂര്‍ അതിരൂപതയിലെ രണ്ടായിരമാണ്ടു മുതല്‍ വിവാഹിതരായവരും 4 ഉം അതില്‍ കൂടുതല്‍ മക്കളുള്ളതുമായ 70 ല്‍ പരം കുടുംബങ്ങള്‍ സംഗമത്തിന് എത്തിയിരുന്നു.
തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ വച്ച് നടന്ന സംഗമത്തില്‍ സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്ത്, തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.മേരി റെജീന, കെ.സി.ബി.സി പ്രോലൈഫ് സമിതി ജന.സെക്രട്ടറി സാബു ജോസ്, ഡയറക്ടര്‍ ഫാ.ഡെന്നി താണിക്കല്‍, പ്രസിഡണ്ട് ജെയിംസ് ആഴ്ചങ്ങാടന്‍, ഇ.സി. ജോര്‍ജ് മാസ്റ്റര്‍, ജോണ്‍.പി.എഫ്., രാജന്‍ പി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു.
രാജന്‍ ആന്റണി, ഷീബ ബാബു, മാത്യു, റോസിലി മാത്യു, സുമ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പദ്ധതികളില്‍ പങ്കുചേരുവാന്‍ വികാരിയച്ചന്മാരുടെ കത്തുമായി ഫാമിലി അപ്പസ്തോലേറ്റില്‍ റജിസ്റ്റല്‍ ചെയ്യേണ്ടതാണ്. ലൂര്‍ദ്ദ് കത്തീഡ്രലില്‍ നടന്ന സംഗമത്തില്‍ എഴുപതിലേറെ കുടുംബങ്ങള്‍ പങ്കെടുത്തു.
![](/images/close.png)