News - 2024

കോട്ടാര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍

സ്വന്തം ലേഖകന്‍ 22-05-2017 - Monday

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ കോ​ട്ടാ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി റ​വ. ഡോ. ​ന​സ​റീ​ൻ സൂ​സൈയെ ഫ്രാന്‍സിസ് പാപ്പ നി​യ​മിച്ചു. നിലവിലെ ബിഷപ്പായിരിന്ന ഡോ. ​പീ​റ്റ​ർ റെ​മി​ജി​യൂ​സ് വി​ര​മി​ക്കു​ന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിയുക്ത ബിഷപ്പിന് 54 വയസ്സുണ്ട്. മെയ് 20നാണ് വത്തിക്കാനില്‍ നിന്ന്‍ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 1963- ഏ​പ്രി​ൽ 13നു രാ​ജാ​ക്ക​ല​മം​ഗ​ലം​ തു​റൈ​യി​ലാണ് സൂ​സൈ​യു​ടെ ജ​ന​നം. 1989 ഏപ്രില്‍ 2നു ​വൈ​ദി​ക​നാ​യി.

ലു​വെ​യ്നി​ല്‍ നിന്നും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും നിന്നും അദ്ദേഹം ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടിയിട്ടുണ്ട്. കൊളച്ചല്‍, എനയം, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ വിവിധ ഇടവകകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പൂ​ന​മ​ല്ലി അ​ട​ക്കം പ​ല സെ​മി​നാ​രി​ക​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

2015-ലെ കണക്കുകള്‍ പ്രകാരം കോട്ടാര്‍ രൂപതയില്‍ രണ്ടരലക്ഷത്തിലധികം വിശ്വാസികളാണുള്ളത്. 88 ഇടവകകളും 42 മിഷന്‍ ഗ്രാമങ്ങളും രൂപതയ്ക്ക് കീഴിലാണ്. 148 രൂപതാ വൈദികരും മറ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള 35 വൈദികരും രൂപതയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. വിവിധ സഭകളില്‍ നിന്നുള്ള 445 കന്യാസ്ത്രീകളും രൂപതയില്‍ പ്രവര്‍ത്തനനിരതരാണ്.


Related Articles »