News - 2025
ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയിലേക്ക് ക്രൈസ്റ്റ് ദേവാലയവും
സ്വന്തം ലേഖകന്‍ 30-05-2017 - Tuesday
ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ലോസ് ആഞ്ചല്‍സിലെ ഓറഞ്ച് അതിരൂപതയുടെ കീഴിലുള്ള ക്രൈസ്റ്റ് ദേവാലയം തയാറെടുക്കുന്നു. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജൂണ്‍ 1നു ആരംഭിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയിലേക്ക് ക്രൈസ്റ്റ് ദേവാലയവും ഇടംപിടിക്കുമെന്ന് ഓറഞ്ച് അതിരൂപത ബിഷപ്പ് കെവിൻ വാന്‍ പറഞ്ഞു.
ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പരിശുദ്ധ കുർബാനയെ അടുത്തറിയാനും, ദൈവത്തിന്റെ സ്വരം കേൾക്കാനും സ്വസ്ഥമായി പ്രാർത്ഥിക്കാനും പുതിയ ചുവടു വെയ്പ്പ് ഫലപ്രദമാകുമെന്ന്‍ ബിഷപ്പ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ആരംഭിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എഴുന്നൂറ്റിഇരുപത്തിമൂന്ന് ലക്ഷം ഡോളറാണ് കണക്കാക്കുന്നത്. പതിനായിരത്തോളം ഗ്ലാസുകൾ കൊണ്ട് അലംകൃതമായ ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2019 നോടുകൂടെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നാകും.
ദേവാലയ പുനരുദ്ധാരണ പ്രവർത്തനങ്ങളെ അസുലഭ അവസരമായി കണക്കാക്കുന്നുവെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ജോൺ റോക്ക് ഫോർഡ് പറഞ്ഞു. ദേവാലയ നിർമ്മിതിയ്ക്കായി മുന്നൂറ്റി തൊണ്ണൂറ് ലക്ഷം ഡോളർ ഇതിനോടകം സമാഹരിച്ചതായി ഓറഞ്ച് കത്തോലിക്ക ഫൗഡേഷൻ നേതാവ് സിന്റി ബോബർക്ക് അറിയിച്ചു.