News - 2024

സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ശക്തമായ പ്രതികരണവുമായി റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭാതലവന്‍

സ്വന്തം ലേഖകന്‍ 03-06-2017 - Saturday

കിര്‍ഗിസ്ഥാന്‍: സ്വവര്‍ഗ്ഗ വിവാഹം പ്രകൃതിവിരുദ്ധവും മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറില്‍. ഫാസിസവും വര്‍ണ്ണവിവേചനവും പോലെ ധാര്‍മ്മികതക്ക് നിരക്കാത്തതായതിനാലാണ് സ്വവര്‍ഗ്ഗവിവാഹത്തെ ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതെന്നും റഷ്യന്‍ പാത്രിയാര്‍ക്കീസ് അഭിപ്രായപ്പെട്ടു. കിര്‍ഗിസ്-റഷ്യന്‍ സ്ലാവിക് സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ് 150 ദശലക്ഷത്തോളം വരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികളുടെ തലവനായ പാത്രിയാര്‍ക്കീസ് കിറില്‍ ഇപ്രകാരം പറഞ്ഞത്‌.

സ്വവര്‍ഗ്ഗരതി മാനുഷിക സദാചാരത്തിന്റെ പൂര്‍ണ്ണമായ നാശമാണെന്നും കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെ തകര്‍ക്കുമെന്നതിനാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയതെറ്റാണ്. നിയമങ്ങള്‍ ധാര്‍മ്മികതയില്‍ നിന്നും അകലുമ്പോള്‍ ജനങ്ങള്‍ നിയമങ്ങളില്‍ നിന്നും അകലുന്നു. ഫാസിസ്റ്റ്‌ നിയമങ്ങളെയും, വര്‍ണ്ണ വിവേചനത്തേയും ജനങ്ങള്‍ എതിര്‍ത്തതിനെ ചൂണ്ടികാണിച്ചുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹത്തേയും ജനങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മുന്‍പും ശക്തമായി എതിര്‍ത്ത ആളാണ് പാത്രിയാര്‍ക്കീസ് കിറില്‍.

സ്വവര്‍ഗ്ഗരതിയെ നിയമവിധേയമാക്കുന്നതിനു എതിരായതിനാല്‍ റഷ്യന്‍ ജനങ്ങള്‍ക്കും, സര്‍ക്കാറിനും പാശ്ചാത്യ രാജ്യങ്ങളുടേയും മാധ്യമങ്ങളുടേയും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ‘ഫ്രീഡം ആന്‍ഡ്‌ റെസ്പോണ്‍സിബിളിറ്റി : എ സേര്‍ച്ച്‌ ഫോര്‍ ഹാര്‍മണി’ എന്ന തന്റെ ഗ്രന്ഥത്തിലും റഷ്യന്‍ പാത്രിയാര്‍ക്കീസ് സ്വവര്‍ഗ്ഗവിവാഹത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിവരിച്ചിട്ടുണ്ട്.

ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ അവഗണിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനാണ് സ്വവര്‍ഗ്ഗരതിക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ഗ്രന്ഥത്തില്‍ ചൂണ്ടികാണിക്കുന്നു. ഈ സാതന്ത്ര്യം അപകടകാരമാണ്. റഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ അഭിപ്രായം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെങ്കിലും അദ്ദേഹം അടിസ്ഥാനപരമായ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നതെന്ന് അമേരിക്കന്‍ ഓര്‍ത്തഡോക്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ജോഹാനസ് ജെക്കോബ്സ് പറഞ്ഞു.


Related Articles »