News - 2025
ഫാ. സിറിള്‍ എഡമനയും ഫാ. സാജു ജോണ്‍ മുല്ലശ്ശേരിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ യൂത്ത് അപ്പസ്‌തോലേറ്റിന്റെ ചെയര്‍മാൻമാര്‍
ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 12-06-2017 - Monday
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ യൂത്ത് അപ്പസ്‌തോലേറ്റിന്റെ ചെയര്‍മാനായി ഫാ. സിറിള്‍ എഡമന എസ്. ഡി. ബി. യെയും കമ്മീഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്റെ ചെയര്‍മാനായി ഫാ. സാജു ജോണ്‍ മുല്ലശ്ശേരി എസ്. ഡി. ബി. യെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു.
കണ്ണുര്‍ ജില്ലയിലുള്ള തിരൂര്‍ സെന്റ് ഫ്രാന്‍സീസ് ഇടവകയില്‍ 1976 മെയ് 18ന് ജനിച്ച ഫാ. സിറിള്‍ മ്രദാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എസ്. ഡബ്യു. വും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ എം. ഫില്ലും കരസ്തമാക്കിയിട്ടു്. കണ്ണൂര്‍ ജില്ലയിലുള്ള അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌ക്കോ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹം 2009 മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സലേഷ്യന്‍ പ്രോവിന്‍സില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായും ചാപ്ലെയിനായും ശുശ്രൂഷ ചെയ്തിട്ടു്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ അടുത്ത് ബോള്ളിംടണ്‍ണിലുള്ള യൂത്ത് ആനിമേഷന്‍ സെന്ററായ സാവിയോ ഹൗസില്‍ ശുശ്രൂഷ ചെയ്യുന്നു.
1974 മാര്‍ച്ച് 20 ാം തീയതി വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫോറോനയില്‍ ജനിച്ച ഫാ. സാജു ഓസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എം. എ. യും പോിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം. എ. യും യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്ന് ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റില്‍ എം. എ. യും കരസ്തമാക്കിയിട്ടു്. റോമിലെ സലേഷ്യന്‍ ജനറലേറ്റല്‍ 2006 മുതല്‍ 2010 വരെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ ചുമതല വഹിച്ചിരുന്നു. 2012 മുതല്‍ ലണ്ടണിലെ സെന്റ് ജോണ്‍ ബോസ്‌ക്കോ കോളേജില്‍ അധ്യാപകനായും ചാപ്ലെയിനായും ശുശ്രൂഷ ചെയ്യുന്നു.