News - 2025

ഐഎസ് തലവൻ കൊല്ലപ്പെട്ടതായി സിറിയന്‍ സര്‍ക്കാര്‍ ചാനല്‍

സ്വന്തം ലേഖകന്‍ 12-06-2017 - Monday

ആലപ്പോ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ സർക്കാർ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സിറിയയിൽ വെച്ചു നടന്ന ആക്രമണത്തില്‍ ഐഎസ് തലവൻ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണ് നിഗമനം.

മാർച്ചിൽ ഇറാഖി സേന മൊസൂൾ തിരിച്ചുപിടിച്ചതോടെ അദ്ദേഹം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സിറിയൻ സർക്കാർ ചാനൽ റിപ്പോർട്ട് ചെയ്തത്. തുടര്‍ച്ചയായി നടന്ന ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തേയും ഐ‌എസ് തലവന്‍ മരിച്ചെന്നുള്ള വാർത്തകൾ വന്നിട്ടുള്ളതിനാൽ അതീവജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.


Related Articles »