News - 2024

മദ്ധ്യപ്രദേശിൽ കന്യാസ്ത്രീയെയും സംഘത്തെയും തടഞ്ഞുവച്ചു

സ്വന്തം ലേഖകന്‍ 14-06-2017 - Wednesday

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് റെയിൽവേ പോലീസ് കന്യാസ്ത്രീയെയും ഒപ്പമുള്ള 4 പെണ്‍കുട്ടികളെയും സറ്റ്ന സ്റ്റേഷനിൽ പന്ത്രണ്ട് മണിക്കൂറോളം തടഞ്ഞു വച്ചു. ഷിപ്ര എക്സ്പ്രസിൽ, ജാർഖണ്ഡിൽ നിന്നും ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രയിലാണ് സംഭവം. കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് തെരേസ സഭാംഗമായ സിസ്റ്റര്‍ ബീന ജോസഫും സംഘവുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്. സറ്റ്ന സ്‌റ്റേഷനിൽ എത്തിയതും പോലീസ് തങ്ങളെ ട്രെയിനില്‍ നിന്ന്‍ നിർബന്ധപൂർവം ഇറക്കുകയായിരിന്നുവെന്ന് സിസ്റ്റര്‍ ബീന വെളിപ്പെടുത്തി.

സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് മുൻപിൽ മൊഴിയെടുത്ത് പന്ത്രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ബജ്‌റംഗ്‌ദള്‍ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് സിസ്റ്റര്‍ ബീനയെയും പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തതെന്ന് സറ്റ്ന പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് എസ്. ആർ. ബാഗ്രി പറഞ്ഞു. പരാതിയില്‍ യാതൊരു തെളിവുകളോ മൊഴിയോ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഇവരെ വിട്ടയച്ചത്.

അതേ സമയം കുട്ടികളിലൊരാൾ പൂര്‍ത്തിയാകാത്ത ആളായതിനാല്‍ വസ്തുതകൾ ഉറപ്പു വരുത്താൻ അവരുടെ വീട്ടിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടികളെല്ലാവരും ഇരുപത് വയസ്സിന് മുകളിലുള്ളവരാണെന്ന് അംഗം സിസ്റ്റര്‍ ബീന പറഞ്ഞു. സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ ക്രൈസ്തവരെ സമൂഹത്തിൽ ആരോപണ വിധേയമാക്കുന്നതിനെതിരെ ദേശീയ ക്രൈസ്തവ അസംബ്ലി വക്താവ് റിച്ചാർഡ് ജെയിംസ് അപലപിച്ചു. തീവ്രഹൈന്ദവ പാര്‍ട്ടിയായ മദ്ധ്യപ്രദേശിൽ ഒരു മാസത്തിനിടെ അരങ്ങേറുന്ന മൂന്നാമത്തെ സംഭവമാണിത്.


Related Articles »