News - 2025

ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ ദുഃഖം പങ്കുവെച്ച് എഡിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 26-06-2017 - Monday

ലണ്ടന്‍: സ്കോട്ട്ലാന്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാ. മാര്‍ട്ടിന്റെ വേര്‍പാടില്‍ വേദന രേഖപ്പെടുത്തി സെന്റ് ആന്‍ഡ്രുസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ലിയോ വില്യം. ഫാ. മാര്‍ട്ടിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്തവരെ സംബന്ധിച്ച് വലിയ നടുക്കവും ദു:ഖവുമാണ് ഈ മരണവാര്‍ത്ത ഉളവാക്കിയിരിക്കുന്നതെന്ന്‍ ബിഷപ്പ് അനുശോചന കുറിപ്പില്‍ കുറിച്ചു.

Also Read: ‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

നമ്മുടെ ചിന്തയും പ്രാര്‍ഥനകളും അദ്ദേഹത്തിനും സ്‌കോട്‌ലന്‍ഡിലും ഇന്ത്യയിലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പമുണ്ടാകണം. സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആര്‍ച്ച് ബിഷപ് ലിയോ വില്യം കഷ്‌ലി കുറിച്ചു. അതേ സമയം അതിരൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിലും പ്രാര്‍ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു.


Related Articles »