News - 2025

ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും

സ്വന്തം ലേഖകന്‍ 29-06-2017 - Thursday

എ​ഡി​ൻ​ബ​റോ: സ്കോട്ട്ലന്റിലെ എ​ഡി​ൻ​ബ​റോ ഡന്‍ബാര്‍ ബീ​ച്ചി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തിയ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ടന്നേക്കുംന. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇന്ന് നടത്തുമെന്ന വിവരം ലഭിച്ചത്.

ഫാ.​ടെ​ബി​നു ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം നേ​രി​ട്ടു കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ആ​ണെ​ന്നും മ​റ്റും ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​ൻ​ബ​റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം പി യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് പ്രധാനമന്ത്രിക്ക് കത്തയച്ചു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു.


Related Articles »