News - 2025

സഭയെ താങ്ങി നിര്‍ത്തുന്നത് ദാരിദ്രവും സഹനവും മതപീഡനവുമാണെന്ന് ലാവോസിലെ പ്രഥമ കര്‍ദിനാള്‍

സ്വന്തം ലേഖകന്‍ 01-07-2017 - Saturday

ബെല്ലെവില്ലേ: ദാരിദ്രം, സഹനം, മതപീഡനം എന്നീ മൂന്നു ഘടകങ്ങളാണ് സഭയെ താങ്ങി നിറുത്തുന്നതെന്ന്‍ ലാവോസിലെ കത്തോലിക്ക സഭയിലെ പ്രഥമ കർദിനാളായി നിയമിതനായ ലൂയീസ്‌ മാരി ലിംഗ് മാന്‍ഖാനെഖോന്‍. നാഷണൽ കാത്തലിക്ക് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടതായി കർദ്ദിനാൾ പറഞ്ഞു. അഭിമുഖത്തില്‍ ലാവോസിലെ സഭയെ കുറിച്ചും അദ്ദേഹം വിവരിച്ചു. നാൽപത്തിയയ്യാരത്തോളം കത്തോലിക്കാ വിശ്വാസികളുണ്ടെങ്കിലും രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് ഇത്.

ഗോത്ര വംശജരുടേയും പ്രകൃതി ശക്തികളെ ആരാധിക്കുന്നവരുടേയും ഇടയിലാണ് 218 ഇടവകകളുള്ള ലാവോസിലെ ക്രൈസ്തവ സഭ. കമ്യൂണിസ്റ്റ് ഭരണം അധികാരത്തിലേറിയതോടെ വിദേശ മിഷ്ണറിമാരെ നാടുകടത്തുകയും കത്തോലിക്കാ പുരോഹിതരെ തടവിലാക്കുകയും ചെയ്തു. യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടു.

You May Like: ‍ ലാവോസിലെ 17 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക് ഉയര്‍ത്തി

സാമ്പത്തിക പരിവർത്തനങ്ങൾക്കിടയിലും രാജ്യം വിദേശ സംഭാവനകളെയാണ് ആശ്രയിക്കുന്നത്. മതവും മാധ്യമവും ഇന്ന് ഗവൺമെന്റ് പരിധിയിലാണ്. സഭാസ്ഥാപനങ്ങനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിലവിലുള്ള ദേവാലയങ്ങളെല്ലാം സുരക്ഷിതമാണ്. സഭയും ഗവൺമെന്റും തമ്മിൽ സുദൃഢബന്ധം സ്ഥാപിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു.

നേരത്തെ ജനുവരി 26 ന് ലാവോസിലെ ബിഷപ്പുമാര്‍ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ലാവോസ് സഭയുടെ ശക്തി അവിടുത്തെ ദേവാലയങ്ങളാണെന്നും പീഡനങ്ങളുടെ നടുവിലും ലാവോസിലെ ക്രൈസ്തവർ, ആഗോളസഭയുടെ നെടുംതൂണായി നിലകൊള്ളുന്നുവെന്നും അന്ന്‍ മാര്‍പാപ്പ പറഞ്ഞിരിന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനവുമായി ലാവോസില്‍ എത്തി രക്തസാക്ഷിത്വം വരിച്ച 17പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയര്‍ത്തിയത്.


Related Articles »