News
മാലിയിൽ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ കന്യാസ്ത്രീയുടെ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍ 05-07-2017 - Wednesday
ബമാക്കോ: മാലിയില്‍ ജിഹാദി തീവ്രവാദികൾ തട്ടികൊണ്ടു പോയ കൊളബിയൻ മിഷ്ണറി സിസ്റ്റര്‍ ഗ്ലോറിയയുടെയും മറ്റ് അഞ്ച് തടവുകാരുടേയും പുതിയ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ ഭീകരര്‍ പുറത്തുവിട്ടു. ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോണിന്റെ ആഫ്രിക്കൻ സന്ദർശനത്തോടനുബന്ധിച്ച് അൽഖ്വയ്ദ മാലി വിഭാഗമായ ജമാ അത്ത് നാസർ അൽ-ഇസ് ലാം വൽ മുസ്ലിമിൻ സംഘമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തടവിലാക്കപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടെന്നതിന് ഏക തെളിവാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്ന വീഡിയോ.
Must Read: "കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
കോൺവെന്റിൽ നിന്നും ബന്ധിയാക്കപ്പെട്ട ഫ്രാൻസിസ്ക്കൻ സിസ്റ്റേഴസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവേസ് അർഗോറ്റി മാലിയിൽ നേഴ്സായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ബന്ധികളിൽ രണ്ടു പേർ സ്വിറ്റ്സർലന്റ്, ആസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മിഷ്ണറിമാരാണ്. കഴിഞ്ഞ ഫെബ്രുവരി 7-ന് രാത്രിയിലാണ് ആയുധധാരികളായ സംഘം സിസ്റ്റര്‍ ഗ്ലോറിയ തട്ടികൊണ്ട് പോയത്.