Wednesday Mirror - 2025

ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം

തങ്കച്ചന്‍ തുണ്ടിയില്‍ 05-07-2017 - Wednesday

"വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിന് നഗ്നപാദങ്ങളോടു കൂടി തീക്കനലിന്മേല്‍ കൂടി നടക്കേണ്ടി വന്നാലും അത് അവാച്യമായ സന്തോഷത്തോടുകൂടി ചെയ്യാന്‍ ഞാന്‍ സന്നദ്ധയാണ്. ആ ദിവ്യ അപ്പം ലഭിക്കുന്നതിന് എനിക്ക് അത്രയധികം ആഗ്രഹമുണ്ട്". (വി. മാര്‍ഗ്ഗരറ്റ് മേരി).

പ്രാര്‍ത്ഥനയില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥന, കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വി. കുര്‍ബ്ബാന. എല്ലാ വിശുദ്ധരുടേയും ശക്തിയുടെ രഹസ്യം. ഈയൊരു സത്യം മനസ്സിലാക്കിയതില്‍പ്പിന്നെ ഒരിക്കലും ബലിയര്പ്പണം മുടങ്ങിയിട്ടില്ല ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന് (1 കൊറി. 15:10) എന്ന്‍ വി.പൗലോസ് ശ്ലീഹാ പറയുന്നതു പോലെ എന്‍റെ ജീവിത വിജയങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ ശക്തി വി.കുര്‍ബ്ബാനയാണ്‌.

ഒരിക്കല്‍ ഇടവക ദേവാലയത്തില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ അയല്‍ ഇടവകയിലാണ് കുര്‍ബ്ബാനയ്ക്ക് പോയത്. നേരം വെളുക്കുന്നതിനു മുന്‍പുള്ള യാത്ര. കൈയില്‍ വെളിച്ചമില്ല. മഴക്കാലം. ചെളിവെള്ളം കെട്ടിക്കിടക്കുന്ന ഒരു കുഴി. വെളിച്ചമില്ലാത്തതിനാല്‍ ആ കുഴിയില്‍ വീഴുമെന്നു എനിക്ക് തോന്നി. അപ്പോള്‍ ഞാന്‍ തുടക്കത്തില്‍ കുറിച്ചിരുന്ന വിശുദ്ധയുടെ വാക്കുകള്‍ ഓര്‍മ്മിച്ചു. വിശുദ്ധ പറയുന്നത് നഗ്നപാദത്തോടുകൂടി തീക്കനലിന്മേല്‍ കൂടി നടക്കേണ്ടി വന്നാലും വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ പോകുമെന്ന്. ഞാന്‍ ഇപ്രകാരം മനസ്സില്‍ തീരുമാനമെടുത്തു.

വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് വേണ്ടി ഇത്രയധികം ത്യാഗം സഹിക്കാന്‍ തയ്യാറാണെങ്കില്‍ വെളിച്ചമില്ലാത്തതിനാല്‍ ഞാന്‍ ഈ കുഴിയില്‍ വീണാലും തിരിച്ചു വീട്ടില്‍ ചെന്ന് വേറെ വസ്ത്രം ധരിച്ചു വി. കുര്‍ബ്ബാനയ്ക്ക് പോകും. അത് ഒരു ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനം മനസ്സില്‍ എടുത്ത ഉടന്‍ തന്നെ ഒരു അത്ഭുതം സംഭവിച്ചു. ആ കുഴി എനിക്കു വ്യക്തമായി കാണാവുന്ന രീതിയില്‍ അവിടെ വെളിച്ചം വന്നു. തൊട്ടടുത്ത വീട്ടിലെ പുറത്തേയ്ക്കുള്ള ലൈറ്റ് അവര്‍ തെളിച്ചു. ഈശോയുമായി നാം ഉറ്റ ബന്ധത്തിലായാല്‍ തീര്‍ച്ചയായും നമ്മുടെ ഹൃദയവിചാരങ്ങള്‍ പോലും അറിഞ്ഞു അവിടുന്ന് നമ്മെ സഹായിക്കും.

Must Read: ‍ മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര

ദിവ്യകാരുണ്യ ഈശോയുമായി ബന്ധപ്പെട്ടതില്‍ പിന്നെ നിരവധി അത്ഭുതങ്ങള്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ബലിയര്‍പ്പണത്തിന് ശേഷമാണ് ഞാന്‍ എന്നും എന്‍റെ ജോലിക്കായി പോവുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ എന്നും വൈകുന്നേരമാണ് എന്‍റെ ഇടവകയില്‍ കുര്‍ബ്ബാന. ആയതിനാല്‍ ഞാന്‍ അടുത്തുള്ള എതെങ്കിലും പള്ളിയില്‍ പോകും. ഒരിക്കല്‍ എനിക്കു തോന്നി. രാവിലെ പണിക്കു പോകാം. (എന്‍റെ തൊഴില്‍ തെങ്ങു കയറ്റമാണ്). അപ്പോള്‍ വേനല്‍ക്കാലമായിരുന്നതിനാല്‍ രാവിലെ പണിക്ക് പോയാല്‍ ശക്തമായ വെയില്‍ ആകുമ്പോഴേക്കും പണി തീര്‍ക്കാമല്ലോ എന്ന്‍ കരുതി).

അന്ന്‍ 4.30 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പള്ളിയില്‍ ചെല്ലുമ്പോള്‍ ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്ല എന്നറിയിച്ചു കൊണ്ട് കുറെ കുട്ടികള്‍ കുരിശുപള്ളിയുടെ മുന്‍പില്‍ നില്‍പ്പുണ്ട്. അച്ഛന് എന്തോ അസുഖമായതിനാല്‍ ആശുപത്രിയില്‍ പോയതാണ്. ആളുകളെല്ലാം തിരിച്ചു പോയി. എനിക്ക് അന്നുവരെ കുര്‍ബ്ബാന മുടങ്ങിയിട്ടില്ലായിരുന്നു. അതുപോലെ ഒരിക്കലും വെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബ്ബാനയില്ലാതെയും വന്നിട്ടില്ല.

ഇവിടെ ഞാനും ഈശോയും തമ്മില്‍ ഒരു വാദപ്രതിവാദം നടക്കുന്നുണ്ട്. ഇനി അന്ന്‍ മറ്റൊരു ഇടവകയില്‍ പോകണമെങ്കില്‍ അത് വളരെ ദൂരെയാണ്. പത്ത് കിലോമീറ്ററിലധികം ദൂരം. തന്നെയുമല്ല, അവിടെ എത്തുമ്പോഴേക്കും കുര്‍ബ്ബാന കഴിയും. വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യവുമുണ്ട്. ഞാന്‍ അപ്പോള്‍ ഒരു തീരുമാനമെടുത്തു. ഇല്ല. ഞാന്‍ ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാതെ തിരിച്ചു പോവുകയില്ല. ഞാന്‍ നടന്ന്‍ പള്ളിമുറ്റത്തെത്തി. പള്ളി അടച്ചുപൂട്ടി കപ്യാര്‍ വീട്ടില്‍ പോയി. യാക്കോബും ദൈവദൂതനുമായി മല്‍പ്പിടുത്തം നടത്തിയതു പോലെ (ഉത്പത്തി 32:26) ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാതെ ഞാന്‍ ഇവിടെ നിന്നും തിരിച്ചു പോവുകയില്ല.

എനിക്ക് നീ ഇപ്പോള്‍ അവസരം ഉണ്ടാക്കിത്തന്നേ പറ്റൂ എന്നായി ഞാന്‍. ഇവിടെ ഒരു അത്ഭുതം സംഭവിച്ചു. ഉള്ളില്‍ നിന്നൊരു സ്വരം - നീ വേഗം ഓടി റോഡിലേക്ക് ചെല്ലുക. ഞാന്‍ ഓടി റോഡിലിറങ്ങി. അപ്പോള്‍ വലിയ സ്പീഡില്‍ ഒരു ബൈക്ക് എന്‍റെ മുന്‍പില്‍ വന്ന് നിന്നു. അതില്‍ ഇരുന്നത് ഒരു വൈദികനായിരുന്നു. അച്ഛനും ഞാനുമായി സംസാരിച്ചു. ഞങ്ങള്‍ പള്ളിയിലേക്കു പോയി. സാധാരണ എന്നും വിശുദ്ധ കുര്‍ബ്ബാന തുടങ്ങുന്നതിനു മുന്‍പ് മണി അടിക്കുന്നത് പോലെ ഇപ്പോള്‍ മണി അടിക്കാന്‍ അച്ഛന്‍ പറഞ്ഞു. എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാന്‍ മണി അടിച്ചു.

You May Like: ‍ പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം

കപ്യാര്‍ ഓടി വന്നു. അപ്പോള്‍ ഞാന്‍ അറിഞ്ഞു. എന്നെ സ്നേഹിക്കുന്ന എന്‍റെ ദൈവം, എന്‍റെ ഹൃദയ നൊമ്പരം അറിയുന്ന എന്‍റെ ദൈവം, എന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയുന്ന ദൈവം, എനിക്കായി അവിടെ ബലിയര്‍പ്പണങ്ങള്‍ ഒരുക്കിത്തന്നു. ബലിയര്‍പ്പണമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. ഞായറാഴ്ച പോലും ബലിയര്‍പ്പണത്തിന് പ്രാധാന്യം കൊടുക്കാതെ ലോകകാര്യങ്ങളില്‍ മുഴുകുന്ന സഹോദരരെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും വിശുദ്ധരെല്ലാം ശക്തി സ്വീകരിച്ചത് ബലിയര്‍പ്പണത്തില്‍ നിന്നാണ്. ഇന്നിപ്പോള്‍ തൊട്ടടുത്തുതന്നെ എത്രയോ പള്ളികള്‍.

ഞായറാഴ്ചകളില്‍ ചില പള്ളികളില്‍ വൈകുന്നേരം വി. കുര്‍ബ്ബാന. ലോകത്തില്‍ നിന്നകന്നു. എങ്കിലും പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു (റോമ. 8:20). ആദ്യകാലങ്ങളില്‍ വിശുദ്ധരൊക്കെ എത്രയോ മണിക്കൂറുകള്‍ നടന്ന്‍ ത്യാഗം സഹിച്ചാണ് ബലിയര്‍പ്പണം നടത്തിയത്. ഇന്നിപ്പോള്‍ അനുദിന ദിവ്യബലിക്ക് തൊട്ടടുത്ത് പള്ളികള്‍. ഞാന്‍ അനുദിനം അനുഭവിക്കുന്ന ആനന്ദം എനിക്ക് പങ്കുവയ്ക്കാതിരിക്കാനാവില്ല. വി. കുര്‍ബ്ബാനയെക്കുറിച്ച് പ്രസംഗിക്കാന്‍ എത്ര അകലങ്ങളില്‍ നിന്ന്‍ വിളിച്ചാലും ത്യാഗം സഹിച്ചു പോകുന്നതിന്‍റെ രഹസ്യം അത് മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹമാണ്.

അജ്ഞത കൊണ്ടാണ് പലരും ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. ഒന്നാമതായി ഒരു സത്യം മനസ്സിലാക്കണം. നമ്മുടെ നിത്യജീവനും വി.കുര്‍ബ്ബാനയുമായി വളരെ ബന്ധമുണ്ട്. ശവസംസ്കാരത്തിന്‍റെ അവസാന ഭാഗത്ത് വൈദികന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിപ്രകാരമാണ്‌. ഇയാള്‍ സ്വീകരിച്ച കൂദാശകള്‍ അത്യുന്നതനായ ദൈവത്തിന്‍റെ മുന്‍പില്‍ ഇയാളെ രക്ഷിക്കുമാറാകട്ടെ. (സീറോ മലബാര്‍ സഭ).

വി. കുര്‍ബ്ബാനയെക്കുറിച്ച് ഒരു പുസ്തകത്തിലൊതുങ്ങാത്ത അനുഭവങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ട്. വി. ലോറന്‍സ് ജസ്റ്റീനി തന്‍റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒരു മനുഷ്യനും വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്ന്‍ ഉളവാകുന്ന ഫലങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. പാപികള്‍ ദൈവവുമായി രമ്യപ്പെടുന്നു. നീതിമാന്മാര്‍ കൂടുതല്‍ സത്യസന്ധരായി തീരുന്നു. പാപങ്ങള്‍ കഴുകപ്പെടുന്നു. ദുര്‍ഗുണങ്ങള്‍ ഒഴിവാക്കപ്പെടുന്നു. സത്ഗുണങ്ങളും യോഗ്യതകളും വളര്‍ച്ച പ്രാപിക്കുന്നു. സാത്താന്‍റെ പദ്ധതികള്‍ വിഫലമാകുന്നു.

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »