Wednesday Mirror - 2025
വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം
തങ്കച്ചന്‍ തുണ്ടിയില്‍ 01-01-2025 - Wednesday
കത്തോലിക്കാ സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഞാനത് വിശ്വസിക്കും. ഒരു ഉറച്ച തീരുമാനമായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ തീരുമാനമെടുത്തതിനുശേഷം മനസ്സിലാക്കാന്‍ ദൈവം കൃപ തന്നു. എന്‍റെ വളര്‍ച്ചയുടെ പിന്നില്‍ വായനയ്ക്ക് നല്ല ഒരു സ്ഥാനമുണ്ട്. വിശുദ്ധരുടെ ജീവചരിത്രം ഒത്തിരി വായിക്കുമായിരുന്നു.
ഒരു വിശുദ്ധന്‍റെ ജീവചരിത്രത്തില്‍ ഇപ്രകാരം ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരു മാലാഖയേയും പുരോഹിതനെയും ഒരുമിച്ച് കണ്ടാല്‍ ആദ്യം പുരോഹിതനെ അഭിവാദനം ചെയ്യുമെന്ന്. എന്നാല്‍ എനിക്ക് ഇത് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ ചിന്തിച്ചത് ഇപ്രകാരമാണ് - വൈദികന്‍ ഈ ഭൂമിയിലുള്ളതും മാലാഖ സ്വര്‍ഗ്ഗത്തിലുള്ളതും. എന്നാല്‍ കത്തോലിക്കാ സഭ വിശുദ്ധനായി ഉയര്‍ത്തിയ ഒരു വിശുദ്ധന്‍റെ വാക്കായതിനാല്‍ ഇതിനെ നിരസിക്കാനും വയ്യ.
Must Read: വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
വിശുദ്ധരെല്ലാം സഭയോട് ചേര്‍ന്ന്‍ പോയതിനാല്‍ വിശുദ്ധരുടെ വാക്കുകള്‍ സഭയുടെ പഠനം തന്നെയാണ്. തന്നെയുമല്ല കത്തോലിക്കര്‍ എല്ലാ ദിവസവും വിശ്വാസപ്രമാണത്തില്‍ അറിഞ്ഞും അറിയാതെയും കത്തോലിക്കാസഭയിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബ്ബാനയാണല്ലോ. ഈ കുര്‍ബ്ബാനയില്‍ എന്‍റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടിയിട്ടുണ്ട്.
ഞാനെന്‍റെ സംശയം ഈശോയ്ക്ക് സമര്‍പ്പിച്ചു. 'പുരോഹിതന്മാര്‍ക്കെങ്ങനെ മാലാഖയെക്കാള്‍ ശ്രേഷ്ഠസ്ഥാനം. ഇതൊരു വിശുദ്ധന്‍റെ വാക്കായതിനാല്‍ നീയതിന്‍റെ രഹസ്യം വെളിപ്പെടുത്തി തരണം.' ഇവിടെയൊരത്ഭുതം സംഭവിച്ചു. വളരെയേറെ വര്‍ഷങ്ങളായി കുര്‍ബ്ബാന മുടക്കാത്ത ആളാണെങ്കിലും അന്നാണ് പുതിയ വെളിപ്പെടുത്തല്‍ കിട്ടിയത്. എന്‍റെ സംശയത്തിനുത്തരം കിട്ടി. അതിപ്രകാരമായിരുന്നു വി.കുര്‍ബ്ബാനയിലെ ഒരു പാട്ടിലൂടെ
ക്രോവേ സ്രാപ്പെന്മാര്‍ ഉന്നത ദൂതന്മാര്‍
ബലിപീഠത്തിങ്കല്‍ ആദരവോടെ നില്‍ക്കുന്നു
ഭയഭക്തിയോടെ നോക്കുന്നു
പാപകടങ്ങള്‍ പോക്കിടുവാന്‍
കര്‍ത്താവിന്‍ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചിടുന്നു
(സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാന ക്രമത്തില്‍ നിന്ന്)
വര്‍ഷങ്ങളായി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതാണെങ്കിലും ശരിക്കും അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അന്നാണ്. ശ്രേഷ്ഠരായ മാലാഖമാര്‍പ്പോലും ബലിയര്‍പ്പിക്കുന്ന ഒരു വൈദികനെ ആദരവോടും ഭയഭക്തിയോടും നോക്കുന്നുവെങ്കില്‍ തീര്‍ച്ചയായും മാലാഖമാരെക്കാള്‍ ഉന്നതമായ സ്ഥാനം പുരോഹിതനാണ്. ഇപ്രകാരം സഭ പഠിപ്പിക്കുന്ന പല കാര്യങ്ങളും മനുഷ്യബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിച്ച് നമ്മെ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ നാം ശ്രദ്ധിക്കേണ്ട ആവശ്യമില്ല.
വിശുദ്ധയും വേദപാരംഗതയും വലിയ മിസ്റ്റിക്കുമായ വിശുദ്ധ അമ്മത്രേസ്യയുടെ ഒരു പുസ്തകത്തിലെ ഒരു വാക്ക് ഓരോ രചനയ്ക്കിരിക്കുമ്പോഴും ഓര്‍ക്കാറുണ്ട്. അതിപ്രകാരമാണ്: "ഞാന്‍ ഇത്രയൊക്കെ കാര്യങ്ങള്‍ എഴുതിയാലും ഇതിന് വിരുദ്ധമായി എന്തെങ്കിലും സഭ പഠിപ്പിച്ചാല്‍ നിങ്ങള്‍ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് സഭയുടെ പഠനത്തെ മുറുകെപ്പിടിക്കുക.
You May Like: വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖ
ഒരു യഥാര്‍ത്ഥ സഭാ സ്നേഹിക്കേ ഇപ്രകാരം എഴുതാന്‍ സാധിക്കൂ. ഏതെങ്കിലുമൊരു ധ്യാനം കൂടി കുറച്ചു ബൈബിളും പഠിച്ചു സഭയെയും വൈദികരെയും തള്ളിപ്പറയുന്നവര്‍ അമ്മത്രേസ്യയെ കണ്ടു പഠിക്കട്ടെ. സഭയെ 90 ശതമാനം വിശ്വസിക്കുന്നവരെ സഭ 100 ശതമാനം ഉയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സഭയോട് ചേര്‍ന്നുള്ള നമ്മുടെ എല്ലാം ശുശ്രൂഷകളിലും സഭയുടെ ആശീര്‍വ്വാദം, അനുഗ്രഹം നമുക്കുണ്ടാകും. സഭയോട് ചേര്‍ന്ന്‍ പോകുന്ന വ്യക്തിക്ക് പരിശുദ്ധ അമ്മയോടു ചേര്‍ന്നു പോകാതിരിക്കാനാവില്ല. മെത്രാനും വേദപാരംഗതനുമായ ജറുസലേമിലെ വി.സിറിളിന്‍റെ (315-386) പ്രധാനഗ്രന്ഥത്തില്‍ 24 ഉപദേശങ്ങളാണ്. വേദോപദേശ പ്രസംഗങ്ങള്‍, തെറ്റുകള്‍ പഠിപ്പിക്കുന്ന പള്ളികളില്‍ പോകുന്നതിനെ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തിയിരിക്കുന്നു! എതെങ്കിലും അപരിചിതമായ ഒരു നഗരത്തില്‍ താമസിക്കുമ്പോള്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ചാല്‍ പോരാ.
ദൈവസ്നേഹമില്ലാത്ത ശാഖകളും തങ്ങളുടെ ഗുഹകളെ പള്ളികളെന്നാണ് വിളിക്കുന്നത്. ആയതിനാല്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ച് തൃപ്തിയടയാതെ എവിടെയാണ് കത്തോലിക്കാ പള്ളിയെന്ന് ചോദിക്കണം. നമ്മുടെ എല്ലാവരുടെയും അമ്മയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ മണവാട്ടിയുമായ ആ പരിശുദ്ധ സഭയുടെ പേരതാണ് (അനുദിന വിശുദ്ധര്‍ മാര്‍ച്ച് 18).
ശ്ലീഹന്മാരും നിവ്യരുമാണെന്നും
നില്‍ക്കുമടിസ്ഥാനത്തില്‍
അവരിലുണര്‍ന്നൊരു ഭവനം നാം
മൂലക്കല്ലോ മിശിഹാതന്‍
(സപ്രാ പ്രാര്‍ത്ഥനയില്‍ നിന്ന്‍)
മിശിഹായില്‍ സ്ഥാപിതമായ സഭക്കേ നിലനില്‍പ്പുള്ളൂ. ആ സഭയോട് ചേര്‍ന്നു നിന്നാലേ നമുക്കും നിലനില്‍പ്പുള്ളൂ സത്യ സഭയോട് ചേര്‍ന്നു നിന്നവരെല്ലാം വിജയം വരിച്ചവരാണ്. രക്ത സാക്ഷികളാകാനും ധീരത കാണിച്ചവര്‍ നമുക്ക് മാതൃകയാണല്ലോ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക