News - 2024

ലെബനോനിലെ മാരണൈറ്റ് സഭ ജൂലൈ 31 രക്തസാക്ഷി ദിനമായി ആചരിക്കും

സ്വന്തം ലേഖകന്‍ 20-07-2017 - Thursday

ബെയ്റുട്ട്: ലെബനോനിലെ മാരണൈറ്റ് സഭ ജൂലൈ 31 ന് രക്തസാക്ഷി ദിനമായി ആചരിക്കും. മാരണൈറ്റ് പാത്രിയാർക്കീസ് ബെക്കറ ബോട്രസ് റേയുടെ നിർദ്ദേശ പ്രകാരം വിശ്വാസത്തിനായി ജീവൻ ത്യജിച്ചവരെ ആദരിക്കാൻ നീക്കിവച്ചിരിക്കുന്ന രക്തസാക്ഷിത്വത്തിന്റെയും രക്തസാക്ഷികളുടേയും വർഷത്തോടനുബന്ധിച്ചാണ് അനുസ്മരണം. ലെബനീസ് പ്രസിഡൻറ് മൈക്കിൾ ഔണും പാത്രിയർക്കൽ കമ്മിറ്റിയും ബെയ്റുട്ട് ബാബ്ദയിലെ പ്രസിഡന്റിന്റെ വസതിയിൽ അടുത്തിടെ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ജൂലൈ 30 ന് നടക്കാനിരിക്കുന്ന, കിഴക്കൻ സഭകളിലെ രക്തസാക്ഷികളെ വിവരിക്കുന്ന ഫാ.ഏലിയാസ് ഖാലിലിന്റെ എൻസൈക്ലോപീഡിയ പ്രകാശനത്തിന് ബറ്റ്റൺ ബിഷപ്പ് മോനിർ ഖയിറല്ല പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് വിശുദ്ധ മറോണിന്റെ തിരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച രക്തസാക്ഷികളുടെ വർഷം 2018 മാർച്ച് രണ്ടിന് സമാപിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ലെബനോന്‍ പ്രസിഡന്‍റ് മൈക്കല്‍ ഔണും ഭാര്യ നാഥിയയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.


Related Articles »