News - 2024

തന്റെ പ്രിയപ്പെട്ട വൈദികന് മുന്നില്‍ ശിരസ്സ് നമിച്ച് ശ്രീശാന്ത്

സ്വന്തം ലേഖകന്‍ 09-08-2017 - Wednesday

കൊ​​​​ച്ചി: ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സാന്ത്വനമായ വൈ​​​​ദി​​​​കന് മുന്നില്‍ കൃതജ്ഞതയുമായി ശ്രീശാന്ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സി​​​​ബി​​​​സി​​​​ഐ​​​​യു​​​​ടെ ജ​​​​യി​​​​ൽ മി​​​​നി​​​​സ്ട്രി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വ തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുകയും പ്രാ​​​​ർ​​​​ത്ഥിക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ ദിവസം രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നു ശ്രീ​​​​ശാ​​​​ന്തി​​​​ന്‍റെ ബി​​​​സി​​​​സി​​​​ഐ വി​​​​ല​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി നീ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷം പ​​​​ങ്കി​​​​ടാ​​​​ൻ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗമായ ഫാ.​​ ജോ​​​​ണ്‍ പു​​​​തു​​​​വ​​​​ ശ്രീശാന്തിന്റെ വീട്ടില്‍ എത്തുകയായിരിന്നു.

ഇ​​​​ന്ന​​​​ലെ ശ്രീ​​​​ശാ​​​​ന്തി​​​​ന്‍റെ ഇ​​​​ട​​​​പ്പ​​​​ള്ളി അ​​​​ഞ്ചു​​​​മ​​​​ന ക്ഷേ​​​​ത്ര​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ലെത്തിയ ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വയെ കാ​​​​ലി​​​​ൽ തൊ​​​​ട്ടു വ​​​​ന്ദി​​​​ച്ചാ​​​​ണു ശ്രീ​​​​ശാ​​​​ന്ത് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. തി​​​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ൽവ​​​​ച്ചു ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ൾ ഇ​​​​പ്പോ​​​​ഴും സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നുണ്ടെന്ന കാര്യം ശ്രീശാന്ത് വെളിപ്പെടുത്തി.

Must Read: ‍ ഐ‌എസ് വെടിവെപ്പിനിടെ അകപ്പെട്ട കുട്ടിയെ രക്ഷിക്കുവാന്‍ പ്രചോദനം നല്‍കിയത് ബൈബിള്‍ വചനം: സാക്ഷ്യവുമായി അമേരിക്കന്‍ സൈനികന്‍

അ​​​​ന്ന് അ​​​​ച്ച​​​​നി​​​​ൽ​​നി​​​​ന്നു കേ​​​​ട്ട ആ​​​​ശ്വാ​​​​സ​​​​വാ​​​​ക്കു​​​​ക​​​​ൾ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി ഇ​​​​പ്പോ​​​​ഴും മ​​​​ന​​​​സി​​​​ലു​​​​ണ്ട്. നീ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ത​​​​റാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ പു​​​​തു​​​​വ​​​​യ​​യച്ചന്റെ വാ​​​​ക്കു​​​​ക​​​​ൾ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി. ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി വ​​​​ന്ന​​​​ശേ​​​​ഷം പു​​​​തു​​​​വ​​​​യ​​​​ച്ച​​​​നെ കാ​​​​ണാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

ജീ​​​​വി​​​​ത​​​​ത്തി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ച്ച​​​​ൻ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ളും പ്രാ​​​​ർ​​​​ത്ഥന​​​​യും ആ​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ക​​​​ലൂ​​​​രി​​​​ലെ സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് തീ​​​​ർത്ഥാ​​​​ട​​​​ന​​​​ കേന്ദ്രം സന്ദര്‍ശിക്കുമ്പോഴും താന്‍ ആ​​​​ശ്വാ​​​​സ​​​​മ​​​​റി​​​​യു​​​​ന്ന​​​​തായി ശ്രീ​​​​ശാ​​​​ന്ത് പ​​​​റ​​​​ഞ്ഞു. ക്രി​​​​ക്ക​​​​റ്റി​​​​ലേ​​​​ക്കു സ​​​​ജീ​​​​വ​​​​മാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നാ​​​​കു​​​​മെ​​​​ന്ന് ഫാ. ​​​​പു​​​​തു​​​​വ ശ്രീശാന്തിന് ആശംസകള്‍ നേര്‍ന്നു. ശ്രീ​​​​ശാ​​​​ന്തി​​​​നു തു​​​​ട​​​​ർ​​​​ന്നും പ്രാ​​​​ർ​​​​ത്ഥ​​​​ന​​​​ക​​​​ളും പി​​​​ന്തു​​​​ണ​​​​യും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​റി​​​​യി​​​​ച്ചാ​​​​ണു വൈദികന്‍ മ​​​​ട​​​​ങ്ങി​​​​യ​​​​ത്. നിലവില്‍ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ് സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് പ​​​​ള്ളി വി​​​​കാ​​​​രിയായി സേവനം ചെയ്യുകയാണ് ഫാ.​​​ ജോ​​​​ണ്‍ പുതുവ.


Related Articles »