News - 2024

പീഡനങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ തിരഞ്ഞെടുത്ത് ഉത്തരകൊറിയ

സ്വന്തം ലേഖകന്‍ 19-08-2017 - Saturday

സിയോൾ: ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തരകൊറിയയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സിയോൾ അടിസ്ഥാനമാക്കി രാജ്യത്തെ നരഹത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനാ വക്താവാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ക്രൈസ്തവര്‍ അടക്കമുള്ള മതവിശ്വാസികളെ ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും ശക്തമാണെങ്കിലും ക്രൈസ്തവരുടെ നിലനില്പ്പ് പ്രത്യാശകരമാണെന്നും ദി ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ വക്താവ് പറഞ്ഞു.

You May Like: ‍ ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍

മനുഷ്യരേക്കാൾ ദൈവത്തിൽ വിശ്വാസമർപ്പിക്കണമെന്ന ബോധ്യം ഉത്തരകൊറിയയിലെ ജനങ്ങൾക്കു വന്ന് കഴിഞ്ഞു. രാജ്യത്ത് ക്രൈസ്തവ സഭ ശക്തമായ രീതിയിലാണ് വേരൂന്നത്. കടുത്ത ശിക്ഷാ നടപടികൾക്കിടയിലും ദൈവത്തിന് പ്രാധാന്യം നല്കുന്നതിൽ ജനങ്ങൾ സന്തുഷ്ടറാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് അവതരിപ്പിച്ച് മതമര്‍ദ്ദനങ്ങള്‍ക്ക് എതിരെയുള്ള യു.എസ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുകൾ.

Must Read: ‍ "മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും": ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു

രാജ്യത്തു വിശ്വാസത്തെ പ്രതി ഒന്നര ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളെ തടവിലാക്കിയതായാണ് അനൗദ്യോഗിക കണക്കുകള്‍ നല്‍കുന്ന സൂചന. മൗലിക അവകാശങ്ങൾ നിഷേധിച്ച് മനുഷ്യത്വത്തിനു നേരെ കൊറിയൻ ഭരണകൂടം തിരിയുന്നതായി യു.എൻ കമ്മീഷൻ 2014ൽ റിപ്പോർട്ട് ചെയ്തിരുന്നു.


Related Articles »