India - 2024

ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിനു സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവ് സഹായിക്കുമെന്നു മാര്‍ പവ്വത്തില്‍

സ്വന്തം ലേഖകന്‍ 26-08-2017 - Saturday

കോട്ടയം: ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിനും തെറ്റായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞു മുന്‍കരുതലുകള്‍ എടുക്കുന്നതിനും സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവ് വ്യക്തികളെയും സമൂഹങ്ങളെയും സഹായിക്കുമെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. സഭയുടെ ഭൗതികവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ സംബന്ധിച്ച ഏകദിന ശില്പശാല കോട്ടയം വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നിയമങ്ങളെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരിക്കണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു.

പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ. ഡോ. ജോയി അയിനിയാടന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഈസ്‌റ്റേണ്‍ കാനന്‍ ലോ ഡയറക്ടര്‍ റവ. ഡോ. ജയിംസ് തലച്ചെല്ലൂര്‍, റവ. ഡോ. ജോസഫ് കടുപ്പില്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിച്ചു. വസ്തുക്കള്‍ സന്പാദിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അന്യാധീനപ്പെടുത്തുന്നതിനുമുള്ള നിയമങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ശരിയായ അവബോധം ഉണ്ടാകണമെന്ന് ആമുഖപ്രഭാഷണത്തില്‍ റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്.ജെ. അഭിപ്രായപ്പെട്ടു.

റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, റവ. ഡോ. ജോയി മംഗലത്തില്‍, റവ. ഡോ. ജോര്‍ജ് തെക്കേക്കര, അഡ്വ. ജോജി ചിറയില്‍, റോമിഡ് എന്നിവര്‍ കത്തോലിക്കാസഭയില്‍ വസ്തുക്കളുടെ സമ്പാദനം, ഉപയോഗം എന്നിവയെക്കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


Related Articles »