News - 2025
ബ്രസീലില്‍ വൈദികനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 27-08-2017 - Sunday
ബ്രസീലിയ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലെ ബോര്‍ബോരെമ എന്ന സ്ഥലത്തു കത്തോലിക്ക വൈദികനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാരബിര രൂപതയിലെ ഫാ. പെഡ്രോ ഗോമസ് ബെസേരാ എന്ന വൈദികനെയാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവം ഇന്നലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. വൈദികന്റെ ശരീരത്തില്‍ 29 കുത്ത് ഏറ്റിട്ടുണ്ട്. അതേ സമയം വൈദികന്റെ കാര്‍ ഗാരേജില്‍ നിന്ന് കാണാതായി.
വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫാ. പെഡ്രോയുടെ ആകസ്മിക മരണത്തില്‍ ഗുവാരബിര രൂപത അനുശോചനം രേഖപ്പെടുത്തി. വൈദികന്റെ മരണത്തോടെ ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം പതിനൊന്നായി. ഇതില്‍ ഏഴെണ്ണം ലാറ്റിന്‍ അമേരിക്കയില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ലോകത്ത് വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് മെക്സിക്കോയിലാണ്.