News - 2025
ഫിലാഡെല്‍ഫിയയിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 30-08-2017 - Wednesday
ഷിക്കാഗോ: ഫിലാഡെല്‍ഫിയയിലെ സെന്റ് ചാള്‍സ് ബൊറോമിയ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 'സിബിഎസ് ഫിലി'യ്ക്കു നല്‍കിയ അഭിമുഖത്തില്‍ റെക്ടര്‍ ബിഷപ്പ് തിമോത്തി സീനിയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015- ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സെമിനാരി സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതിന്റെ ലക്ഷണമാണിതെന്നു അദ്ദേഹം പറഞ്ഞു.
43 പേരാണ് ഇത്തവണ സെന്റ് ചാള്‍സ് ബൊറോമിയ സെമിനാരിയില്‍ പ്രവേശിച്ചത്. ഇതോടെ ആകെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 167 ആയി. പുതുതായി സെമിനാരിയില്‍ പ്രവേശിച്ച 11 പേര്‍ ഫിലാഡല്‍ഫിയ അതിരൂപതയില്‍ നിന്നുള്ളവരാണ്. 12 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും അധികം പേര്‍ സെമിനാരിയില്‍ തുടരുന്ന വര്‍ഷമാണിതെന്നും ഇതിന് ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം ഏറെ സഹായിച്ചുവെന്നും ബിഷപ്പ് തിമോത്തി പറഞ്ഞു. 2015-ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ദിവസം സെമിനാരിയില്‍ മാര്‍പാപ്പ തങ്ങിയിരിന്നു.