ന്യൂഡല്‍ഹി: സംഘപരിവാര്‍- തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിസിഐ അപലപിച്ചു.
എഴുത്തിലും ജീവിതത്തിലും ഗൗരി പുലര്‍ത്തിയിരുന്ന ധീരതയെ അഭിനന്ദിക്കുന്നു. വെറുപ്പിനും ദുഷ്ടശക്തികള്‍ക്കെതിരേയും അഴിമതിക്കെതിരേയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ സ്വീകരിച്ച നിലപാടുകളെ ആദരിക്കുന്നു എന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരനാസ് പറഞ്ഞു.
തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് ചൊവ്വാഴ്ച (സെപ്തംബര്‍ 5) രാത്രി എട്ടുമണിയോടെയാണ് സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.