News - 2024

ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ഭീകരരുടെ തടവില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ റോമില്‍ എത്തി. ബംഗളുരുവിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് ഇതു സംബന്ധിച്ചു സന്ദേശമെത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിക്കും. ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം നാട്ടിലേക്കു തിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇന്നു രാവിലെയാണു വൈദികന്‍ മോചിതനായി മസ്‌കറ്റില്‍ എത്തിയത്.

വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫാ. ടോമിനെ മോചിപ്പിക്കാനായത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് വിമാനത്തിലാണ് റോമിലേക്ക് തിരിച്ചത്. ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ.ടോമിനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നാണ് സൂചന. ഒമാനില്‍ എത്തിച്ച അദ്ദേഹത്തിനു വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണു ഫാ.ടോം മോചിതനായത്.


Related Articles »