News - 2024

മനുഷ്യരോടുള്ള സ്നേഹത്താല്‍ ദൈവം തരുന്ന ദാനമാണ് രക്ഷ: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-10-2017 - Saturday

വത്തിക്കാന്‍ സിറ്റി: മനുഷ്യരോടുള്ള സ്നേഹത്താല്‍ ദൈവം തരുന്ന ദാനമാണ് രക്ഷയെന്നും ഇതിന്‍റെ ആദ്യചുവടുവയ്പ് ദൈവത്തില്‍ നിന്നാണെന്നും ഫ്രാന്‍സിസ് പാപ്പ. വ്യാഴാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു വചനചിന്ത പങ്കുവെക്കുകയായിരിന്നു അദ്ദേഹം. രക്ഷ ദൈവികദാനമാണെന്നും അതിനെ നിയമത്തിന്‍റെ നൂലാമാലയില്‍ കുരുക്കിയിടരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. നിയമവും നിയമാനുഷ്ഠാനവും. അടിച്ചേല്പിക്കേണ്ടവയല്ലായെന്നും പാപ്പ പറഞ്ഞു.

ദൈവത്തിന്‍റെ ആദ്യചുവടുവയ്പാണ് കാരുണ്യം. രക്ഷയുടെ ആദ്യചുവടുവയ്പ് ദൈവത്തില്‍നിന്നാണ്! നിയമമോ, നിയമജ്ഞരോ അല്ല! നിയമങ്ങളും കഠിനപ്രായശ്ചിത്തങ്ങളും എങ്ങനെയാണ് രക്ഷയുടെ ഉപാധിയാകുന്നത്. അവയ്ക്ക് ദൈവികസ്വഭാവമോ ദൈവികനീതിയുടെ ബലമോ ഇല്ല. ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ സ്വതന്ത്രമായ പ്രതികരണവും, പ്രത്യുത്തരവുമായിരിക്കണം നിയമവും നിയമാനുഷ്ഠാനവും. അത് അടിച്ചേല്പിക്കേണ്ടവയല്ല. നിയമം സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമാണെങ്കില്‍ അത് തീര്‍ച്ചയായും രക്ഷയുള്ള ഉപാധിയായി മാറും.

കാരുണ്യത്തിന്‍റെ രക്ഷാമാര്‍ഗ്ഗം ദൈവമാണ്. അവിടുന്നാണ് അടിസ്ഥാന കല്പനകള്‍ നല്കിയത്. എന്നാല്‍ ഇത് വെളിപാടല്ല, ദൈവം മനുഷ്യരോടൊത്തു വസിക്കുന്നു എന്നതാണ് വെളിപാട്. ഈ കാഴ്ചപ്പാട് ഇല്ലാതാകുമ്പോള്‍ നാം നിയമത്തിന്‍റെ സങ്കുചിതഭാവം ഉള്‍ക്കൊള്ളുകയും, സൗകര്യാര്‍ത്ഥം നിയമത്തിന്‍റെ പക്ഷം ചേരുകയും ചെയ്യുന്നു. രക്ഷയുടെ വെളിപാടു ലഭിച്ച അബ്രാഹം മുതല്‍ ക്രിസ്തുവരെ ദൈവം മനുഷ്യരോടു ചേര്‍ന്നു നടക്കുന്നതു കാണാം. അവര്‍ രക്ഷയുടെ മാര്‍ഗ്ഗം മനസ്സിലാക്കിയവരാണ്. ദൈവിക സാമീപ്യം രക്ഷാമാര്‍ഗ്ഗമാണ്. പ്രാര്‍ത്ഥനയില്ലാതായാല്‍ ദൈവിക സാമീപ്യവും സാന്നിദ്ധ്യവും നമ്മുടെ ജീവിതത്തില്‍ നഷ്ടമാകുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »