Wednesday Mirror
യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം
ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍ 03-12-2017 - Sunday
യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച.......................
കൗണ്‍സില്‍ രേഖകളെ തെറ്റായി വ്യാഖ്യാനിച്ച് ലോകത്തിന്റെ ഏകരക്ഷകനെന്ന യേശുക്രിസ്ത്രുവിന്റെ അനന്യതയെത്തന്നെ അവഗണിക്കുന്ന അപകടത്തിലേക്ക് നീങ്ങുന്നത് തിരുത്താനാണ് വിശ്വാസതിരുസംഘം 2000 ല്‍ Dominus Jesus എന്ന പ്രബോധനരേഖ നല്‍കിയത്. അതില്‍ നമ്പര്‍ 4-ല്‍ പറയുന്നു: “The Church’s constant missionary proclamation is endangered today by relativistic theories which seek to justify religious pluralism, not only de facto but also de iure (or in principle). As a consequence, it is held that certain truths have been superseded: for example, the definitive and complete character of the revelation of Jesus
Christ, the nature of Christain faith as compared with that of belief in other religions, the inspired nature of the books of Sacred Scripture...’’
ഈ രേഖയുടെ 2,8,21,22 നമ്പരുകളില്‍ Nostra Aetateയെ ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. സഭയുടെ പ്രേക്ഷിത ദൗത്യത്തെത്തന്നെ ഹനിക്കുന്ന വിധത്തില്‍ Nostra Aetate-യെ കൂട്ടുപിടിച്ചു കൊണ്ട് ഉയര്‍ന്നുവന്ന ചിന്താഗതികളെ തിരുത്തി വ്യക്തത വരുത്താനാണ് Dominus Jesus പരിശ്രമിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അന്യമതങ്ങളില്‍ സത്യമുണ്ടെന്നും തന്‍മൂലം അവയും രക്ഷാമാര്‍ഗ്ഗങ്ങളാണെന്നും അതുകൊണ്ട് പ്രേഷിതവേല അനാവശ്യമാണെന്നും Nostra Aetate പറയുന്നു എന്ന മട്ടില്‍വരെ പ്രസ്തുത രേഖയുടെ വ്യാഖ്യാനം ദിശതെറ്റുന്നതിനെ തിരുത്തുക എന്ന ലക്ഷ്യം ഇവിടെ നിവര്‍ത്തിയാക്കുന്നു.
Dominus Jesus നമ്പര്‍ 2, മറ്റു മതങ്ങള്‍ സാക്ഷ്യം വഹിക്കുകയും മനുഷ്യവംശത്തിനു നല്‍കുകയും ചെയ്യുന്ന മൂല്യങ്ങളെ പരിഗണിച്ചുകൊണ്ട്, തുറവിയുളളതും ഭാവാത്മകവുമായ സമീപനത്തോടെ അക്രൈസ്തവമതങ്ങളോട് സഭയ്ക്കുളള ബന്ധത്തെപറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞു എന്നു പറഞ്ഞിട്ട് Nostra Aetate- 2 ഉദ്ധരിക്കുന്നുണ്ട്:
''ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായിട്ടുളള യാതൊന്നും കത്തോലിക്കാ തിരുസഭ തിരസ്‌കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് പലതു കൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ആദരവോടുകൂടിയാണു കാണുന്നത്. കാരണം, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്.''
എന്നിട്ട് രേഖ തുടരുന്നു. ഈ ചിന്താഗതി പിന്തുടര്‍ന്നുകൊണ്ട്, ''വഴിയും സത്യവും ജീവനുമായ'' (യോഹ 14:16) യേശു ക്രിസ്തുവിനെപ്പറ്റി സഭ നടത്തുന്ന പ്രഘോഷണം ഇന്ന് മതാന്തര സംഭാഷണം (inter-religious dialogue) എന്ന സമ്പ്രദായം കൂടി ഉപയോഗപ്പെടുത്തുന്നു. അത്തരം സംവാദം തീര്‍ച്ചയായും വിജാതിയരുടെയിടയിലുളള പ്രേഷിത പ്രവര്‍ത്തനത്തിനുപകരമായി നില്‍ക്കുന്ന ഒന്നല്ല. പിന്നെയോ അത് ആ പ്രേഷിതപ്രവര്‍ത്തനത്തോട് ഒത്തുപോകുന്നതാണ്............''
Dominus Jesus നമ്പര്‍ 22, ''ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്'' എന്ന ചിന്തയിലേക്കു നയിക്കുന്ന മതപരമായ ആപേക്ഷികതാവാദത്താല്‍ അലംകൃതമായ നിസംഗതാമനോഭാവത്തെ തളളിപ്പറയുകയും, രക്ഷയുടെ കാര്യത്തില്‍ അപര്യാപ്ത സാഹചര്യത്തിലായിരിക്കുന്ന അന്യമതസ്ഥരോട് വഴിയും സത്യവും ജീവനുമായ (യോഹ14:6)ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുളള കടമയെ (മത്തായി 28:19-20) Nostra Aetate - 2 ഉദ്‌ബോധിപ്പിക്കുന്നു എന്നത് അനുസ്മരിപ്പിക്കുയും ചെയ്യുന്നു.
Nostra Aetate - 2 നിഷ്‌കര്‍ഷിക്കുന്ന ഈ കടമയെ തമസ്‌ക്കരിച്ച് അതിന്റെ (നമ്പര്‍ 2 ന്റെ തുടക്കത്തില്‍ പറയുന്നതിനെമാത്രം പര്‍വ്വതീകരിച്ച് വ്യാഖ്യാനിച്ച് ഇനിയും അബദ്ധങ്ങളില്‍പെടാനും പെടുത്താനും ആരും മുതിരരുത്.
Nostra Aetate - 2 പറയുന്നത് മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളെയും ജീവിതമുറകളെയും, പ്രമാണങ്ങളെയും, സിദ്ധാന്തങ്ങളെയും തിരുസഭ ആദവോടെ നിരീക്ഷിക്കുന്നു എന്നു മാത്രമാണ്. അല്ലാതെ അവയെയെല്ലാം പൂര്‍ണ്ണമായി സ്വീകരിക്കുന്നുവെന്നാ സ്വാംശീകരിക്കുന്നുവെന്നോ അല്ല. ഈ പ്രഖ്യാപനം പറയുന്നത് ''സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്''എന്നു മാത്രമാണ്.
അല്ലാതെ, സത്യം മുഴുവനായി അവയിലുണ്ട് എന്നോ, അവയിലുളളത് മുഴുവന്‍ സത്യമാണ് എന്നോ അല്ല. മറിച്ചു ധരിക്കുന്നത്, വെളളത്തില്‍ സൂര്യന്റെ പ്രതിബിംബമുണ്ട് എന്നു കേട്ടിട്ട് വെളളത്തിലുളളതാണ് സൂര്യന്‍ എന്നു പറയുന്നതുപോലെയോ, അല്ലെങ്കില്‍, ചന്ദ്രന്‍ സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നു എന്ന പ്രസ്തവന കേട്ടിട്ട് ചന്ദ്രനാണ് സുര്യരശ്മികളുടെ ഉറവിടമെന്നു പറയുന്നതുപോലെയോ, അതുമല്ലെങ്കില്‍, ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഒരു ഗോളമാണ് എന്നു പറയുന്നതുപോലെയോ ഉളള അബദ്ധമാണ്.
സത്യത്തിന്റെ രശ്മിയുടെ പ്രതിഫലനം മറ്റു മതങ്ങളിലുണ്ട് എന്നത് പുതിയൊരു കണ്ടെത്തലായി കരുതേണ്ടതില്ല. കാരണം ''കര്‍ത്താവെ, സകലതിലും അങ്ങയുടെ അക്ഷയമായ ചൈതന്യം കുടികൊളളുന്നു'' എന്ന് ജ്ഞാനം 12:1 ല്‍ പറയുന്നതും, ''അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്''; ''അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു'' (നടപടി 17:2628) എന്നു പറയുന്നതും, ''അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു'' (കൊളോ 1:1617) എന്നു പറയുന്നതുമൊക്കെ മേല്‍ സൂചിപ്പിച്ച കാര്യത്തെ വെളിപ്പെടുത്തുന്നുണ്ട്.
തിരുസഭയുടെ ദൗത്യമെന്തെന്ന് ചീേെൃമ അലമേലേ 2 സംശയലേമെന്യേ വ്യക്തമാക്കുന്നുണ്ട്. ''തിരുസഭ പ്രഘോഷണം ചെയ്യുന്നതും ചെയ്യേണ്ടതും മാര്‍ഗ്ഗവും സത്യവും ജീവനുമായ (യോഹ 14:6) ക്രിസ്തുവിനെയാണ് എന്നത് ശരിതന്നെ'' എന്നും ''മനുഷ്യര്‍ മതാത്മക ജീവിതത്തിന്റെ സാക്ഷാത്കാരം ദര്‍ശിക്കുന്നത് ക്രിസ്തുവിലാണ്'' എന്നും ''ദൈവം സമസ്തവും തന്നോടു രമ്യപ്പെടുത്തിയതും ക്രിസ്തുവില്‍തന്നെ'' എന്നും ഇവിടെ പറയുന്നു ഇതിന്റെ അര്‍ത്ഥം, തിരുസഭ പ്രഘോഷിപ്പിക്കുന്നതും പ്രഘോഷിപ്പിക്കേണ്ടതും സത്യത്തിന്റെ ഒരു രശ്മിയുടെ പ്രതിബിംബത്തെക്കുറിച്ചല്ല, മാംസം ധരിച്ച് ലോകത്തിലേക്കുവന്ന പൂര്‍ണ്ണ സത്യത്തെക്കുറിച്ചുതന്നെയാണ്, അഥവാ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം മാംസം ധരിച്ച് ലോകത്തിലേക്ക് വന്നു എന്നതും (cf. Jn 1:9) ''ലോകത്തിന്റെ പ്രകാശമായ അവനെ അനുഗമിക്കുന്നവര്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല; അവന് ജീവന്റെ വെളിച്ചം ഉണ്ടായിരിക്കു''മെന്നതുമായ പരമസത്യത്തെയാണ് (cf. Jn 8:12) )എന്നാണ്.
Nostra Aetate ''അന്യമതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായതെന്ന'' പറയുമ്പോള്‍ അന്യമതങ്ങളിലെ സകല വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തത്വചിന്തകളും, സത്യവും വിശുദ്ധവുമാണെന്നും തന്‍മൂലം അവ സ്വീകാര്യമാണെന്നും അര്‍ത്ഥമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്താണ് അത് അര്‍ത്ഥമാക്കുന്നത്. അതു മനസ്സിലാക്കാന്‍ താഴെ പറയുന്നവ സഹായിക്കും:
(1) “Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativisit prison. It can certainly not take over the old religions directly. Yet these religions can prepare such forms and usages, especially attitudes-reverence, humility, readiness to make sacrifices, kindness, love of one’s neighbour, the hope of everlasting
life” (Pope Benedict XVI Truth And Tolerance P, 201)
(2) കര്‍ത്താവിന്റെ വചനം (Verbum Domini) എന്ന അപ്പസ്‌തോലിക ഉദ്‌ബോധനം നമ്പര്‍ 119 ല്‍ ബെനഡിക്റ്റ് പാപ്പ പറയുന്നു:
''വിവിധ ഭൂഖണ്ഡങ്ങളിലെ മതപരവും ആത്മീയവുമായ പ്രാചീനപാരമ്പര്യങ്ങളോട് തിരുസഭയ്ക്കുളള ആദരവ് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യക്തികള്‍ തമ്മിലും ജനതകള്‍തമ്മിലുളള പരസ്പരധാരണ ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മൂല്യങ്ങള്‍ ഈ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ട്. പലപ്പോഴും അവരുടെ മതഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുളള മൂല്യങ്ങളോടും നമുക്ക് യോജിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ബുദ്ധമതത്തില്‍ കാണുന്ന ജീവനോടുളള ആദരവ്, ധ്യാനം, മൗനം, ലാളിത്യം, ഹിന്ദുമതത്തില്‍ കാണുന്ന പവിത്രമായതിനെ ആദരിക്കുന്ന അവബോധം ത്യാഗം, ഉപവാസം കണ്‍ഫ്യൂഷ്യനിസത്തില്‍ കുടുംബത്തിനും സാമൂഹ്യമുല്യങ്ങള്‍ക്കും നല്‍കുന്ന പ്രധാന്യം മുതലായവ''(അന്യമതങ്ങളില്‍ ഈ മൂല്യങ്ങള്‍ കാണുമ്പോള്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവര്‍ മടിക്കേണ്ടതില്ല. എന്നാല്‍ ഇവയെ അംഗീകരിക്കുമ്പോള്‍തന്നെഈ പറഞ്ഞ നന്‍മകളില്‍ ഒന്നുപോലും ക്രിസ്തീയതില്‍ ഇല്ലാത്തതല്ലെന്ന വസ്തുത മറക്കരുത്).
Dominus Jesus നമ്പര്‍ 21 ല്‍ അന്യമതങ്ങളിലെ ചില കാര്യങ്ങള്‍ സുവിശേഷത്തിനുളള ഒരുക്കത്തിന്റെ ഭാഗമായി ഭവിക്കാമെന്നും എന്നാല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ രക്ഷയ്ക്ക് തടസ്സമായി ഭവിക്കുമെന്നും പറയുന്നു.
“ Certinly, the various religious traditions contain and offer relgious elements which came from God, and which are part of what the Spirit brings about in human hearts and in the history of peoples, in cultures and religions. Intead, some prayers and rituals of the other relgions may assume a role of preparation for the Gospel, in that they are occasions or pedagogical helps in which the human heart is prompted to be open to the action of God. One cannot attribute to these, however, a divine origin or an ex opere operato salvific efficacy, which is proper to the Christian sacraments. Furthermore, it cannt be overlooked that other rituals, insofar as they depend on superstitions or other errors ( cf.1 Cor10:20-21), constitute an obstacle to salvation’’.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുകയും വ്യാഖാനിക്കുകയും ചെയ്യേണ്ടതെന്ന് സത്യത്തോട് തുറവിയുളളവര്‍ക്ക് ബോദ്ധ്യപ്പെടാന്‍ ഇതുവരെ പറഞ്ഞതുതന്നെ ധാരാളം. 2കൊറിന്ത്യര്‍ 4:4ല്‍ പൗലോസ് പറഞ്ഞിരിക്കുന്നതുപോലെ, ''ഈ ലോകത്തിന്റെ ദേവന്‍'' തങ്ങളുടെ മനസ്സിനെ അന്ധമാക്കുക നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം ദര്‍ശിക്കാന്‍ കഴിയാത്ത അവിശ്വാസികളെ ലോകത്തിന്റെ പ്രകാശമായ മിശിഹായിലേക്ക് ആനയിക്കാന്‍ കടപ്പെട്ടിരിക്കുന്ന നമ്മള്‍തന്നെ നമ്മുടെ മനസ്സിനെ വിജാതീയാചാരങ്ങളോടുളള വിവേകരഹിതമായ പൊരുത്തപ്പെടലും കണ്ണടയ്ക്കലും വഴി അന്ധമാക്കുന്നെങ്കില്‍ അന്ധരെ നയിക്കുന്ന അന്ധരായിത്തീരുകയല്ലേ നമ്മള്‍?
ഉപസംഹാരം
ഭാരതത്തിലെ വ്യക്തിസഭകള്‍ തങ്ങളുടെ ആത്മീയ രീതികളെ മൗനത്തിനും മനോനിയന്ത്രണത്തിനും പ്രാധാന്യം നല്‍കുന്ന ശാരീരികവും ആന്തരികവുമായ അഭ്യാസങ്ങള്‍കൊണ്ട് സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായിക്കുന്ന യോഗയുടെ സമഗ്ര ആത്മീയപദ്ധതിയെ സ്വീകരിക്കുകയും അതിനായി ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പതജ്ഞലിയുടെ യോഗസൂത്രങ്ങളും ഹഠയോഗത്തിലെ ആസനങ്ങളും ജീവിതത്തികവിനും, ആരോഗ്യപാലനത്തിനും, ആത്മീയ വളര്‍ച്ചയ്ക്കും എങ്ങനെ ഉപയോഗിക്കാമെന്ന് ഏവരേയും പറിപ്പിച്ചുക്കൊടുക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
അതേസമയം, ക്രിസ്തുവിലുളള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗ പരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറയുന്നു. ഇത് പ്രയോഗികതലത്തില്‍ എങ്ങനെ സാധിക്കുമെന്ന് കമ്മീഷന് വ്യക്തമായി റഞ്ഞു തരാന്‍ കഴിയുമോ? ഇങ്ങനെ നിര്‍ദ്ദേശിക്കുന്ന കമ്മീഷന്‍ ഹൈന്ദവമതസ്വാധീനമേശാത്ത ഒരു സമഗ്രമതനിരപേക്ഷയോഗയുടെ കുറ്റമറ്റ മാതൃക എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ, കരുതിവച്ചിട്ടുണ്ടോ?
ഇത്തരം വാദമുഖങ്ങളുമായി യോഗയെ സ്വാംശീകരിക്കാനും ക്രൈസ്തവ വല്‍ക്കരിക്കാനും ഇറങ്ങിത്തിരിച്ചവരുടെ ദൃഷ്ടിക്രിസ്തീയവിശ്വാസമര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മുന്നിലുളളപ്പോള്‍ (ഇല്ലെന്ന് അവര്‍ ആണയിടുന്നെങ്കിലും) യോഗയില്‍ ക്രൈസ്തവന്റെ ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടെന്ന പൊതു പ്രസ്താവന നടത്തി സാംസ്‌കാരികാനുരൂപണം എന്ന മനോജ്ഞപദത്തിന്റെ കുടക്കീഴില്‍ പാവപ്പെട്ട വിശ്വാസികളെ അതും എട്ടുംപൊട്ടും തിരിയാത്ത പ്രായം മുതല്‍ക്കേ യോഗാഭ്യാസത്തിന് വിധേയരാക്കണമോയെന്ന് സഭാസമിതികള്‍ കൂലങ്കഷമായി ചിന്തിക്കേണ്ടതല്ലേ?
'ഒരു കുഞ്ഞ് ജനിച്ച് നാല് വയസ്സുമുതല്‍ യോഗാപരിശീലനം തുടങ്ങാവുന്നതാണ്. ഇപ്പോള്‍ നമ്മള്‍ ലോകത്തിലനുഭവിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും ഈ ആത്മീയ സാധന എന്ന് എനിക്ക് ഉറപ്പുണ്ട്.'
- റവ. ഫാ സൈജു തുരുത്തിയില്‍ MCBS 'ക്രിസ്താനുഭവയോഗ' (പേജ് 56).
ഇന്ന് യോഗാപരിശീലകരായി കടന്നുവരുന്നവരെല്ലംതന്നെ ഹൈന്ദവകേന്ദ്രങ്ങളില്‍ നിന്ന് യോഗ പഠിച്ചവരാണെന്നിരിക്കെ, അവര്‍ മതനിരപേക്ഷ ക്രൈസ്തവാനുയോജ്യയോഗ എന്ന (ഉട്ടോപ്യന്‍) ആശയം പുലര്‍ത്തുന്നവരല്ലെന്നിരിക്കെ, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗാപരിശീലനപരിപാടി അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും പൊതുജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ക്രൈസ്തവര്‍ വിധേയപ്പെടേണ്ടതില്ലെന്ന് വ്യക്തമായും ശക്തമായും പ്രഖ്യാപിക്കുന്നതിനു പകരം മറിച്ചൊരു കുത്സിത നീക്കത്തിന് KCBC വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ?
യോഗഹിന്ദുമതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തുമുളള ഹൈന്ദവര്‍ ഏതാണ്ട് ഒന്നടങ്കം കരുതുമ്പോള്‍ അത് മതനിരപേക്ഷമാണെന്ന് കത്തോലിക്കാസഭ സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടോ? മതനിരപേക്ഷയോഗയെ ഹിന്ദുമതം തങ്ങ ളുടേതാക്കി ത്തീര്‍ത്തതാണെന്നു പറയുകവഴി സ്വയം അപഹാസ്യരാകുകയും ഹൈന്ദവരെ പ്രകോപിപ്പിക്കുകയുമല്ലേ ചെയ്യുന്നത്?
JCBWL 4ല്‍-പറയുന്നു: ''ന്യൂ ഏജിലെ ചില ഘടകങ്ങളെ നിരാകരിച്ച് കുറച്ചുഘടകങ്ങളെ ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കുക എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ അസാധ്യമാണ്.'' ഇതേ രേഖയുടെ 6.2ല്‍ പറയുന്നു: ''കിഴക്കിന്റെ ജ്ഞാനത്തില്‍ നിന്ന് കടം എടുക്കുന്നതില്‍ (borrowing) ഒരു ഉപദ്രവവും ഇല്ലെന്ന് ധാരാളം ആളുകള്‍ ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്റെ (Transcendental Meditation) ഉദാഹരണം, അറിയാതെതന്നെ അതിന്റെ ഉപാസകരെ മറ്റൊരുമതത്തിലേയ്ക്ക് (ഈ കാര്യത്തില്‍ ഹിന്ദുമതത്തിലേയ്ക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രതപുലര്‍ത്തണം എന്ന പാഠം നല്‍കുന്നു. YouCat യോഗ' അന്യമതസിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനമായി ഭവിക്കാമെന്ന മുന്നറിയിപ്പുതരുന്നു. എന്നിട്ടും ഇതിനു നേര്‍വിപരീതമായി യോഗ ക്രിസ്തീയ ആദ്ധ്യാത്മികതയുടെ വളര്‍ച്ചക്ക് ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ട് KCBC വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കണമോ?
പ്രകൃതിയുടെ (urmatter) കെട്ടുപാടുകളില്‍ നിന്ന് വിടുതല്‍ നേടി പ്രപഞ്ചാത്മാവുമായി ഐക്യപ്പെടാന്‍ സഹായിക്കുന്ന യോഗാമാര്‍ഗത്തിലൂടെ ആരെങ്കിലും മനുഷ്യനായി അവതരിച്ച് കുരിശില്‍ മരിച്ചുയര്‍ത്ത ലോകരക്ഷകനായ യേശുക്രിസ്തുവിനെ, അനേകം ലോകഗുരുക്കന്മാരില്‍ ഒരാള്‍ എന്നതിനപ്പുറം, ഏകരക്ഷകനും കര്‍ത്താവുമായി അംഗീകരിച്ച് ഏറ്റുപറഞ്ഞിട്ടുണ്ടോയെന്ന് നാം പരിശോധിക്കേണ്ടതല്ലേ? യോഗ തീക്ഷണമായി അഭ്യസിച്ചിരുന്ന രബീന്ദ്ര ആര്‍. മഹാരാജ്, മൈക്കിള്‍ ഗ്രഹാം ഇങ്ങനെ ഒട്ടേറെ പ്രമുഖര്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചപ്പോള്‍ യോഗയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കേണ്ടതല്ലേ?
JCBWL, Orationis Formas എന്നീ സഭാപ്രബോധനങ്ങളുടെ മലയാളപരിഭാഷയായ 'യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍'എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് എഴുതി:
''ലോകം വച്ചുനീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്... ഈകാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തു വിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന് ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു''. നിര്‍ഭാഗ്യകരമെന്നുപറയട്ടെ 'യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ടിലുള്ള ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുതന്നെ ഒരു ചതിക്കുഴിയാണ്. അത് അല്‍പജ്ഞാനത്തെ ആധാരമാക്കിയുള്ളതും ക്രിസ്തീയ വിശ്വാസസമര്‍ത്ഥനഭാവം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുമാണ്. Council of the Fathersനേക്കാള്‍ (The Real Council) council of the Journalists- നോടാണ് അതിന് വിധേയത്വം.
ഇക്കാര്യം തിരിച്ചറിയാന്‍ KCBC കൂട്ടാക്കുന്നില്ലെങ്കില്‍ പാവപ്പെട്ട ക്രിസ്തുവിശ്വാസിക്ക് ഒന്നേ ചെയ്യാനുള്ളു - 'മാറാനാത്താ' എന്ന് മാറത്തടിച്ച് നിലവിളിക്കുക.....