News

ജന്മദിനം കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-12-2017 - Monday

വത്തിക്കാന്‍ സിറ്റി: തന്റെ എണ്‍പത്തിയൊന്നാം ജന്‍മദിനം കുഞ്ഞുങ്ങളോടൊടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്ത ഡിസ്പെന്‍സറിയിലെ രോഗികളായ കുഞ്ഞുങ്ങളോടൊപ്പമാണ് പാപ്പ തന്റെ ജന്‍മദിനം അവിസ്മരണീയമാക്കിയത്. ഉച്ചയ്ക്ക് 12-മണിക്ക് വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം പതിവുള്ള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പാപ്പ സന്ദേശം നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന്, വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

മാര്‍പാപ്പയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരാന്‍ കുട്ടികളും തീര്‍ത്ഥാടകരുമായി 25,000 പേരാണ് വത്തിക്കാനിലെത്തിയത്. ഉണ്ണിയേശുവിനെ ഒഴിവാക്കിയുള്ള ക്രിസ്തുമസ് ആഘോഷം അര്‍ത്ഥശൂന്യമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. പിന്നീട് 13 അടി നീളമുള്ള ഭീമന്‍ പിസ കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പ മുറിച്ചു. ഇതിനിടെ ഭൂഗോളം തോളിലേറ്റി ബാഗും പിടിച്ചു നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് ഒരു ബേക്കറി അദ്ദേഹത്തിനു സമ്മാനിച്ചു. ഇറ്റലിയിലെ പ്രമുഖ ഗ്രാഫിറ്റി കലാകാരന്‍ മൗരോ പല്ലോറ്റയാണ് കേക്ക് തയാറാക്കിയത്.


Related Articles »