India - 2025

ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്‌ക്കാരം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 21-12-2017 - Thursday

കോട്ടയം: ഇന്നലെ അന്തരിച്ച ‘ആകാശപ്പറവകളുടെ കൂട്ടുകാരുടെ’ സ്ഥാപകനും ദിവ്യകാരുണ്യ മിഷ്ണറി സഭാംഗവുമായ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്‌ക്കാരം ശനിയാഴ്ച (ഡിസംബര്‍ 23) രാവിലെ 10 മണിക്ക് കോട്ടയം-കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വെച്ചു നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് ഭൗതിക ശരീരം മലയാറ്റൂര്‍ മാര്‍വാലാഹ എംസിബിഎസ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

നാളെ വൈകിട്ട് 4 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് കോട്ടയം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസിലേയ്ക്ക് കൊണ്ടുവരും. രാത്രി 8 മണി മുതല്‍ അവിടെ പൊതുദര്‍ശനത്തിന് സൌകര്യം ഒരുക്കുന്നുണ്ട്. ഡിസംബര്‍ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.


Related Articles »