India - 2025

കുറ്റിക്കലച്ചന്‍ പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമ: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 22-12-2017 - Friday

കൊച്ചി: ദൈവത്തെപ്രതി പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ചു പ്രവര്‍ത്തിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അന്തരിച്ച ഫാ. ജോര്‍ജ് കുറ്റിക്കലിന്റേതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയ്ക്കും സമൂഹത്തിനും കനത്ത നഷ്ടമാണു ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നിര്യാണമെന്നും അനേകം ജീവിതങ്ങള്‍ക്കു പ്രത്യാശയുടെ പ്രകാശം പകര്‍ന്ന താപസവര്യനായിരിന്നു അദ്ദേഹമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

അപരനു വേണ്ടി കത്തിജ്വലിക്കുന്ന വിളക്കായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കായി കുറ്റിക്കലച്ചന്‍ നടത്തിയ ശുശ്രൂഷകള്‍ പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം ചെറുതല്ല. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും കുറ്റിക്കലച്ചന്റെ സ്‌നേഹവും കരുതലും സാന്ത്വനവും ലഭിച്ചു. പാവങ്ങളെ തന്നോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ദൈവത്തെയാണു ദര്‍ശിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.


Related Articles »