India - 2024

മദര്‍ തെരേസയുടെ കബറിടം സന്ദര്‍ശിക്കാന്‍ പാപ്പ താത്പര്യം പ്രകടിപ്പിച്ചെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 23-12-2017 - Saturday

തൃശൂര്‍: കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ കബറിടം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താത്പര്യം പ്രകടിപ്പിച്ചെന്നു സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വെളിപ്പെടുത്തല്‍. തൃശൂരില്‍ ക്രിസ്മസിനോടനുബന്ധിച്ച് 27നു നടക്കുന്ന ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര സംബന്ധിച്ച പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മാര്‍ താഴത്ത്. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം തീരുമാനിക്കേണ്ടതു സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിരിന്നു. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുന്ന അവസരത്തിലും ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലും പാപ്പ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാടാണ് ഇതിന് തടസ്സമായി നിലനില്‍ക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേശീയ സഭാനേതൃത്വം കേന്ദ്രത്തെ പലതവണ സമീപിച്ചിരിന്നു.


Related Articles »