India - 2024

വിശുദ്ധിയുടെ പടവുകള്‍ കയറാനുള്ള പ്രചോദനമായി തിരുനാളുകള്‍ മാറണം: ബിഷപ്പ് യൂലിയോസ്

സ്വന്തം ലേഖകന്‍ 28-12-2017 - Thursday

മാന്നാനം: ഓരോരുത്തര്‍ക്കും വിശുദ്ധിയുടെ പടവുകള്‍ കയറാനുള്ള പ്രചോദനമായി തിരുനാളുകളും വിശുദ്ധരുടെ ഓര്‍മയും മാറണമെന്നു മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്. മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ക്കു സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളാക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഐ സഭയുടെ സ്ഥാപനകാലത്ത് സഹനപാതയിലൂടെ സഞ്ചരിച്ച ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്ന നമുക്ക് സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാര്‍ഗമാക്കാനും സാധിക്കണം. സാധാരണ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ചാവറ പിതാവിനെ ദൈവം വിശുദ്ധിയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് നയിച്ചുവെന്നും ബിഷപ്പ് പറഞ്ഞു. ഇന്നലെ രാവിലെ 11നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ (സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍) വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന ഫാ. ജോസി താമരശേരി സിഎംഐ (സിഎംഐ ജഗ്ദല്‍പുര്‍ പ്രൊവിന്‍ഷ്യല്‍).


Related Articles »