India - 2024

അഖില കേരള ചാവറ ക്വിസ് 26ന്

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

ആലപ്പുഴ: അഖില കേരള ചാവറ ക്വിസ് 26ന് രാവിലെ ഒന്‍പതു മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കും. ദീപിക ദിനപത്രത്തിന്റെയും പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെയും ഡി.എഫ്.സി. പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിശുദ്ധ ചാവറ പിതാവ് 11 വര്‍ഷം വൈദിക വിദ്യാര്‍ഥിയായും രണ്ടുവര്‍ഷം വികാരിയായും സേവനം ചെയ്ത ദേവാലയമാണ് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി.

പാലയ്ക്കല്‍ തോമാ മല്പാന്‍ മെമ്മോറിയല്‍ ട്രോഫിയും 7500കാഷ് അവാര്‍ഡുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പഴയകടവിലായ തട്ടാംപറന്പില്‍ ഔസേഫ് തോമസ് മെമ്മോറിയല്‍ ട്രോഫിയും, 5001രൂപ കാഷ് അവാര്‍ഡും. മൂന്നാം സമ്മാനമായി കോയിപറന്പില്‍ ചെറിയാന്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും, 3001രൂപ കാഷ് അവാര്‍ഡും. വിശുദ്ധ ചാവറ പിതാവ് രചിച്ച 'ചാവരുള്‍'എന്ന കൃതിയുടെ 150ാം വാര്‍ഷികാഘോഷവും, പുണ്യാത്മാവായ പാലയ്ക്കല്‍ തോമാ മല്പാന്റെ അനുസ്മരണവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ചാവറ പിതാവിന്റെ ജീവചരിത്രത്തില്‍ നിന്ന് 60 ശതമാനവും കേരളസഭാ ചരിത്രത്തില്‍നിന്ന് 20 ശതമാനവും വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് 20 ശതമാനവും ചോദ്യങ്ങളുണ്ടാകും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ 23 ന് മുന്പായി രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു ചാക്കോ കരിയില്‍ 7560950275, റോണി ചെറിയാന്‍ 7012735389, ജോബി ജോസഫ് 9562428364.


Related Articles »