India

വടവാതൂര്‍ സെമിനാരിയില്‍ ബിരുദദാന സമ്മേളനം

സ്വന്തം ലേഖകന്‍ 12-01-2018 - Friday

കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും സമ്മാനിച്ചു.

മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യനും പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സിലര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമാണ് ബിരുദം സമ്മാനിച്ചത്. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, രജിസ്ട്രാര്‍ റവ.ഡോ. പോളി മണിയാട്ട്, അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. ജോയ് അയിനിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.