India - 2025

മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17ന്

സ്വന്തം ലേഖകന്‍ 14-01-2018 - Sunday

കൊച്ചി: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി നിയോഗിക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17നു നടക്കും. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ ആണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുക. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാന്‍മാരും വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.


Related Articles »