India - 2024
ന്യൂനപക്ഷ പദ്ധതികള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തണം: ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
സ്വന്തം ലേഖകന്‍ 17-01-2018 - Wednesday
കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തണമെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ആരും പാര്‍ശ്വവത്കരിക്കപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി കൈകോര്‍ക്കണം. എല്ലാവര്‍ക്കും അര്‍ഹമായതു ലഭിക്കുമ്പോഴാണു രാജ്യത്തിന്റെ പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം.തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പൊതുചര്‍ച്ചയും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സുശീല്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ജിജു വര്‍ഗീസ് തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.