News - 2025

ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി ഇന്തോനേഷ്യയില്‍

സ്വന്തം ലേഖകന്‍ 20-01-2018 - Saturday

മനാഡോ: ക്രിസ്ത്യന്‍ കോണ്‍ഫന്‍സ് ഓഫ് ഏഷ്യ സംഘടിപ്പിക്കുന്ന ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി ഇന്തോനേഷ്യയില്‍ വച്ചുനടക്കും. ഏപ്രില്‍ ആറു മുതല്‍ 13 വരെ ഇന്തോനേഷ്യന്‍ നഗരമായ മനാഡോയിലെ സുലേവേസിയിലാണ് ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലി നടക്കുക. ഏഷ്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രത്യേകപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്രിസ്ത്യന്‍ കോണ്‍ഫന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി റവ. മാത്യൂസ് ജോര്‍ജ്ജ് പറഞ്ഞു.

ഇക്കാല ഘട്ടത്തില്‍ നിരവധി പ്രതിസന്ധികളാണ് യുവജനങ്ങളെ അലട്ടുന്നത്. അവരുടെ മാനസിക ശാരീരിക ശേഷികള്‍ക്ക് അപ്പുറത്തുള്ള സമ്മര്‍ദ്ധം സമൂഹം നിരന്തരമായി ചെലുത്തുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥ സഭകളില്‍ നിന്ന്‍ മാറി ഒരു കൂട്ടായ്മയില്‍ ഉറച്ച ദൈവീകമായ ഇടപെടലിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുമിച്ച്കൂടുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ഈ സമ്മേളനം മുതല്‍ക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും റവ. മാത്യൂസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 20നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുളള പരിപാടിയാണ് ന ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് അസംബ്ലിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.


Related Articles »