News - 2024

കോപ്റ്റിക്ക് വൈദികന്‍ ഇസ്ലാമിന്റെ 'ഒന്നാം നമ്പര്‍ പൊതുശത്രു'

സ്വന്തം ലേഖകന്‍ 02-02-2018 - Friday

കെയ്റോ: സ്വന്തം ജീവന്‍ പോലും വകവെക്കാതെ ദശലക്ഷകണക്കിന് ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്ന കോപ്റ്റിക്ക് വൈദികന്‍ ഫാ. സക്കറിയ ബോട്ടോറോസിനെ ‘ഒന്നാം നമ്പര്‍ പൊതുശത്രു’ ആയി പ്രഖ്യാപിച്ചുകൊണ്ട് അറബിക് പത്രം ‘അല്‍-ഇന്‍സാന്‍ അല്‍-ജദീദ്’. ഓരോവര്‍ഷവും ഏറ്റവും ചുരുങ്ങിയത് 6 ദശലക്ഷത്തോളം മുസ്ലിം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് ഇസ്ലാംമത പുരോഹിതനായ അഹമദ് അല്‍-കട്ടാനി പറയുന്നു. ഇതിനു പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് എണ്‍പത്തിനാലുകാരനായ ഫാ. സക്കറിയയെയാണ്.

ഖുറാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക മത ഗ്രന്ഥങ്ങളിലെ തെറ്റുകളും പ്രബോധനങ്ങളും വിവരിച്ചുക്കൊണ്ട് സാറ്റലൈറ്റ് ടിവി മുഖാന്തിരം സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ഫാ. സക്കറിയയെ നിശബ്ദനാക്കുവാന്‍ മുസ്ലീം നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിനെതിരെ ഇതിനോടകം നിരവധി ‘ഫത്വ’ കള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഫാ. സക്കറിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 60 ദശലക്ഷത്തോളം ഡോളറാണ് തീവ്രവാദി സംഘടനയായ ‘അല്‍ക്വയ്ദ’ വാഗ്ദാനം ചെയ്തത്. എന്നാല്‍ യേശു എകരക്ഷകന്‍ എന്നു പ്രഘോഷിക്കുന്നതില്‍ യാതൊരു ഭയവും അദ്ദേഹത്തിന് ഇല്ല.

ഫോണിലൂടെയും അദ്ദേഹം സുവിശേഷ പ്രഘോഷണം നടത്തുന്നുണ്ട്. നിരവധി മുസ്ലീം പണ്ഡിതന്‍മാര്‍ അദ്ദേഹവുമായി വാഗ്വാദത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും പരാജിതരായി പിന്‍മാറുകയാണുണ്ടായത്. ഇദ്ദേഹത്തെ പിടികൂടുവാനുള്ള ഇസ്ളാമിക തീവ്രവാദികളിഡേ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു. 2000 ത്തിലാണ് അദ്ദേഹം ഇന്റര്‍നെറ്റ് തന്റെ സുവിശേഷ പ്രഘോഷണത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചത്. 2003- 2010 കാലഘട്ടത്തില്‍ “ലൈഫ് ടിവി” എന്ന പേരില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ക്ക് ദശലക്ഷകണക്കിന് മുസ്ലീം പ്രേഷകരാണ് ഉണ്ടായത്.

പിന്നീട് അദ്ദേഹം ‘റെഡീമര്‍ ടിവി’ എന്ന പേരില്‍ സ്വന്തം ചാനല്‍ തുടങ്ങുകയായിരുന്നു. ഇസ്ലാമിന്റെ ചമ്മട്ടി എന്ന പേരിലാണ് ഫാ. സക്കറിയ അറിയപ്പെടുന്നത്. അല്‍ക്വയ്ദ തന്നെ കൊല്ലുകയാണെങ്കില്‍ തനിക്ക് സന്തോഷമാണുള്ളതെന്ന് ഫാ. സക്കറിയ പറയുന്നു. ആകാശത്തിന് കീഴെ മനുഷ്യരക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ലായെന്ന സത്യം പ്രഘോഷിച്ചുകൊണ്ട് അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കുകയാണ് ഈ കോപ്റ്റിക്ക് വൈദികന്‍.


Related Articles »