ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ മെത്രാന്‍ സമിതി നേതൃത്വം രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരിന്നു.
News
ഭാരതത്തിന്റെ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 08-02-2018 - Thursday
ബംഗളൂരു: ദേശീയ മെത്രാന്‍ സമിതിയ്ക്കു ഇനി പുതിയ നേതൃത്വം. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ ദേശീയ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റായും സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ദ്വിതീയ വൈസ് പ്രസിഡന്റായി തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിനെയും തിരഞ്ഞെടുത്തിട്ടുണ്ട്