Events - 2025
റവ.ഫാ. ടോമി എടാട്ടേൽ നയിക്കുന്ന വാർഷിക ധ്യാനം ഷെഫീൽഡിൽ നാളെ മുതൽ
ബാബു ജോസഫ് 08-03-2018 - Thursday
ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നോയമ്പുകാല വാർഷിക ധ്യാനം നാളെ (9/3/18 വെള്ളി )മുതൽ സെന്റ് പാട്രിക് പള്ളിയിൽ ആരംഭിക്കും. തലശ്ശേരി അതിരൂപത വൈദികനും വചന പ്രഘോഷകനും യുകെ യിൽ ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലെ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ടോമി എടാട്ടേൽ നയിക്കുന്ന ധ്യാനം നാളെ വെള്ളി വൈകിട്ട് ആരംഭിച്ച് ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്കും പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ഡോ.ഫെൽസി രാജേഷ് കുട്ടികളുടെ ക്ലാസുകൾ നയിക്കും.
ധ്യാനത്തിന്റെ സമയക്രമം:
9/3/18 വെള്ളി . വൈകിട്ട് 5 മുതൽ രാത്രി 9 വരെ.
10/3/18 ശനി . രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ.
11/3/18 ഞായർ. ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 8 വരെ.
വലിയനോമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനത്തിലേക്ക് ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിൻ റവ.ഫാ.മാത്യു മുളയോലിൽ എല്ലാവരെയും ക്ഷണിക്കുന്നു.
