India - 2025
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടം നാളെ
സ്വന്തം ലേഖകന്‍ 29-03-2018 - Thursday
വിതുര: ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. കുരിശാരാധനക്കും പീയാത്ത വന്ദനത്തിനും ആയിരങ്ങള്‍ കുരിശുമലയിലെത്തും. നാളെ രാവിലെ ഒന്പതിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ഥനയ്ക്ക് വിതുര തേവിയോട് ദൈവപരിപാലന ദേവാലയ സഹവികാരി ഫാ.അനൂപ് നേതൃത്വം നല്‍കും. ആരാധനക്ക് ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്‍കും. കുരിശാരാധനക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. റൂഫസ് പയസ്ലിന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
അതേസമയം ദുഃഖവെള്ളി ദിനത്തില്‍ ബോണക്കാട് കുരിശുമലയിലേക്കെത്തുന്ന തീര്‍ഥാടകരെ അമലോത്ഭവമാതാ പള്ളിവരെയെ കടത്തിവിടൂ എന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം വ്യക്തമാക്കി. കോടതിയില്‍ നിന്നുള്ള താല്‍ക്കാലിക വിധി മാനിച്ച് തീര്‍ഥാടകര്‍ പിയാത്താ വന്ദനത്തിനും ധ്യനസെന്ററിലെ പ്രാര്‍ത്ഥനയിലും പങ്കെടുത്ത് മടങ്ങണമെന്നും രൂപത അഭ്യര്‍ഥിച്ചു. ദുഃഖവെള്ളി ദിനത്തില്‍ ധാരാളം തീര്‍ഥാടകര്‍ എത്തുമെന്നതിനാല്‍ അമലോത്ഭവമാതാ ദേവാലയത്തിന് സമീപത്തെ റോഡിലുള്ള വോളന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ കര്‍ശനമായി പാലിക്കണമെന്നും രൂപതാനേതൃത്വം അഭ്യര്‍ഥിച്ചു.